
സ്വന്തം ലേഖിക
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം അവസാനിച്ചു.
ചെറുതോണിയിലാണ് 24 മണിക്കൂര്‍ ഉപവസിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡീന്‍ കുര്യാക്കോസിന്‍റെ ഉപവാസം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ ഭരണകൂടത്തിനുണ്ടായ തകര്‍ച്ചയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കാര്യമായി ഇടപെടാന്‍ കഴിയാത്തതിന് കാരണമെന്ന് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
കേരളത്തിന്‍റെ ആവശ്യം അവഗണിച്ച് ഇന്നലെയും രാത്രിയില്‍ തമിഴ്നാട് സ്പില്‍വേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. മഴ കുറവായിരുന്നതിനാല്‍ നാല് ഷട്ടറുകള്‍ മാത്രമാണ് ഉയര്‍ത്തിയത്.
പുലര്‍ച്ചെ രണ്ടു മണിയോടെ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. ജലനിരപ്പ് കൂടുതല്‍ സമയം 142 അടിയില്‍ നിലനിര്‍ത്താന്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെളളത്തിന്‍റെ അളവും കൂട്ടിയും കുറച്ചും പരീക്ഷണം തുടരുകയാണ്.
ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാര്‍ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് ഡീന്‍ കുര്യാക്കോസ്.