മുണ്ടക്കയത്തെ പീഡന വീരൻ പൂജാരി പെൺകുട്ടിയെ പീഡിപ്പിച്ചത് ക്ഷേത്ര മുറ്റത്തെ ശാന്തിമഠത്തിൽ വെച്ച്; പെൺകുട്ടിയെ വളച്ച് ക്ഷേത്രത്തിനകത്ത് കൊണ്ടുവന്നത് വിവാഹ വാഗ്ദാനം നൽകി

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: ക്ഷേത്ര മുറ്റത്തുള്ള ശാന്തിമഠത്തിൽ വെച്ച് 21 കാരിയായ പെൺകുട്ടിയെ പൂജാരി പീഡിപ്പിച്ചു.

മുണ്ടക്കയത്തിന് സമീപം മടുക്ക മഹാവിഷ്ണു ക്ഷേത്രത്തിലെ മുൻ പൂജാരിയും നിലവിൽ പത്തനംതിട്ട ഇലന്തൂർ ദേവീക്ഷേത്രത്തിലെ പൂജാരിയും മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയുമായ വിനു മോനാണ് യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മടുക്ക മഹാവിഷ്ണു ക്ഷേത്ര മുറ്റത്തുള്ള ശാന്തി മഠത്തിലും പട്ടുമല പള്ളിക്ക് സമീപവുമെല്ലാം യുവതിയെ എത്തിച്ച് പീഡനം നടത്തി.

പരിപാവനമായി കാണേണ്ട ക്ഷേത്ര മുറ്റത്ത് വെച്ച് , അതും പൂജാരി തന്നെ പീഡനം നടത്തിയെന്നതിൻ്റെ ഞെട്ടലിലാണ് ഭക്തർ.
ക്ഷേത്രത്തിലെത്തിച്ച് പീഡനം നടത്തിയാൽ മറ്റാരും അറിയില്ലന്നും സുരക്ഷിത സ്ഥലമാണെന്നും കരുതിയാണ് വിനു മോൻ പെൺകുട്ടിയെ ക്ഷേത്രത്തിലേക്ക് വിളിച്ച് വരുത്തിയത്

വിനുമോൻ്റെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിച്ചതോടെയാണ് തന്നെ ബോധപൂർവ്വം ചതിക്കുവാണെന്ന് 21 കാരിക്ക് മനസിലായത്.

തുടർന്ന് വിനുമോനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. ഇതിനേ തുടർന്നാണ് യുവതി പരാതിയുമായി മുണ്ടക്കയം പോലീസിനെ സമീപിച്ചത്.

പിന്നീട് നടന്ന ചർച്ചയെ തുടർന്ന് 21 കാരിയെ വിവാഹം കഴിക്കാമെന്ന് വിനു സമ്മതിച്ചു. തുടർന്ന് ഇന്നലെ എരുമേലി സബ് രജിസ്ട്രാർ ഓഫീസിൽ വിവഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു.

മുൻ തീരുമാനപ്രകാരം 21 കാരിയും ബന്ധുക്കളും എത്തിയെങ്കിലും വിനുമോൻ തന്ത്രപൂർവ്വം മുങ്ങി. തുടർന്നാണ് യുവതി പോലീസിൽ പരാതി നല്കിയത്. യുവതി പരാതി നല്കിയതോടെ വിനുമോൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്.