കടുത്തുരുത്തിയിൽ വീട്ടിൽ യുവതി തൂങ്ങി മരിച്ചു: തുങ്ങി മരിച്ചത് മക്കളുടെ കൺമുന്നിൽ; മരണം ഭർത്താവിൻ്റെ മദ്യപാനത്തിൽ മനംനൊന്തെന്ന് സൂചന
തേർഡ് ഐ ബ്യൂറോ
കോട്ടയം കീഴൂരിൽ യുവതി തൂങ്ങി മരിച്ചനിലയിൽ, ഭർത്താവ് മദ്യപിച്ചെത്തുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ.
സംസ്ഥാനത്ത് ഒരു യുവതിയെ കൂടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കടുത്തുരുത്തി കീഴൂർ മാവടിയിൽ ദീപ(35)യെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ വെള്ളൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് സന്തോഷുമായി ഇന്നലെ വാക്കുതർക്കം ഉണ്ടായിരുന്നതായി പൊലീസിന് ഭർത്താവ് നൽകിയ മൊഴിയിൽ പറയുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും കുടുംബത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഭർത്താവ് സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി ജോലി കഴിഞ്ഞു വന്നപ്പോൾ ചെറിയ രീതിയിൽ വാക്കുതർക്കം ഉണ്ടായിരുന്നു.എന്നാൽ അതിനുശേഷം പ്രശ്നങ്ങളെല്ലാം അവസാനിച്ചതാണ്. ദീപ തന്നെ ആണ് എനിക്ക് ചോറുവിളമ്പി തന്നത്. തുടർന്ന് മക്കൾക്കൊപ്പം മറ്റൊരു മുറിയിൽ പോയി കിടന്ന് ഉറങ്ങുകയായിരുന്നു. രാത്രി ഒന്നരയോടെ മക്കൾ വിളിച്ചു ഉണർത്തി പറഞ്ഞപ്പോഴാണ് ദീപയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് എന്ന് സന്തോഷ് പറയുന്നു. അഞ്ച്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളാണ് ഇവർക്ക് ഉള്ളത്.
മുതിർന്ന കുട്ടിയും അമ്മയും ആണ് ദീപയെ ആദ്യം തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സന്തോഷിനെ വിവരമറിയിക്കുകയായിരുന്നു. കെട്ടഴിച്ച് ദീപയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 13 വർഷം മുൻപാണ് സന്തോഷം ദീപയും തമ്മിൽ വിവാഹം കഴിക്കുന്നത്.
ബന്ധുക്കളായിരുന്ന ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് സന്തോഷ് പോലീസിന് മൊഴി നൽകി. കോട്ടയം വെള്ളൂർ പോലീസ് ആണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. സന്തോഷ് പലപ്പോഴും മദ്യപിച്ച് വീട്ടിൽ എത്തുന്നത് പ്രശ്നങ്ങൾക്ക് കാരണം ആയിരുന്നതായി അയൽവാസികൾ പോലീസിനെ അറിയിച്ചു. എന്നാൽ ശാരീരിക മർദ്ദനം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് സന്തോഷ് നൽകിയ മൊഴി.