play-sharp-fill
ഡോക്ടറെ ആക്രമിച്ച പൊലീസുകാരനെതിരെ നടപടിയില്ല ; സംസ്ഥാനത്ത് ഇന്ന് ഒ.പി ബഹിഷ്‌കരിച്ച് ഡോക്ടർമാർ

ഡോക്ടറെ ആക്രമിച്ച പൊലീസുകാരനെതിരെ നടപടിയില്ല ; സംസ്ഥാനത്ത് ഇന്ന് ഒ.പി ബഹിഷ്‌കരിച്ച് ഡോക്ടർമാർ

​​​സ്വന്തം ലേഖകൻ

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം.കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) രാവിലെ 10 മുതല്‍ 11 വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ പി ബഹിഷ്‌കരിക്കാനാണ് തീരുമാനം.

സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാല്‍ ഇന്ന് ഒ പി ബഹിഷ്‌കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്.അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടങ്ങില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഡോ രാഹുല്‍ മാത്യുവിനെ സിവില്‍ പൊലീസ് ഓഫിസര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് നല്‍കി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എല്ലാ ദിവസവും അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ആവശ്യപ്പെട്ടു.

നേരത്തെ ജോലി രാജിവയ്ക്കുമെന്നുള്ള രീതിയിൽ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയെങ്കിലും ഡോ രാഹുല്‍ ഇന്നലെ മുതല്‍ ഒരാഴ്‌ചത്തേക്ക് അവധിയില്‍ പോയിരിക്കുകയാണ്.