Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ എം മുകേഷും ഭാര്യ മേതില്‍ ദേവികയും പിരിയുന്നു. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് ഒരു പരാജയമാണെന്നും അദ്ദേഹത്തിന്റെ മദ്യപാനവും തെറിവിളിയും പീഡനവും പരസ്ത്രീ ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് മേതില്‍ ദേവിക വിവാഹം മോചനം തേടുന്നത് എന്നാണ് സൂചന. കുടുംബകോടതിയെ സമീപീച്ച നര്‍ത്തകി മലയാള മാസം ചിങ്ങം ഒന്ന് മുതല്‍ പൂര്‍ണ്ണമായും നൃത്തത്തില്‍ ഫോക്കസ് ചെയ്തു ജീവിതം മുന്നോട്ടു പോകാനാണ് തീരുമാനം.

ഭാര്യക്ക് വേണ്ടി പണം മുടക്കാന്‍ പോലും മടിക്കുന്ന സ്വന്തം കാര്യം മാത്രം നോക്കുന്ന ഭര്‍ത്താവിന്റെ അവഗണനകള്‍ സഹിച്ച് ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ മേതില്‍ ദേവിക തയ്യാറാകുന്നതെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക.

മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് മേതില്‍ ദേവികയുമായി പരിചയപ്പെടുന്നത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മില്‍ ഉള്ളത്.

മുകേഷില്‍ നിന്നും ആദ്യ ഭാര്യ സരിതക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെയാണ് ദേവികയ്ക്കും ഉണ്ടായതെന്നാണ് സൂചന. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു അന്ന് സരിത ചോദിച്ചത്.