
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, എന്നാല്‍ ലോകത്തിലെ സമ്പന്ന പട്ടികയില്‍ അംബാനിയുടെ സ്ഥാനം എത്രാമതാണെന്ന് അറിയണോ ? ഈ പട്ടികയില്‍ 11-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോള്‍ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആരാണ് മുകേഷ് അംബാനിയെ പിന്നിലാക്കിയതെന്നറിയണ്ടേ..? പ്രമുഖ അമേരിക്കൻ എഐ ചിപ്പ് മേക്കർ, എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് ആണ് മുകേഷ് അംബാനിയെയെ മറികടന്ന് 11-ാം സ്ഥാനത്തേക്ക് എത്തിയത്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അംബാനിയുടെയും ഹുവാങ്ങിൻ്റെയും ആസ്തി 113 ബില്യണ്‍ ഡോളറാണ്.
എന്നാല്‍, കുറച്ച് ഡോളറുകളുടെ വ്യത്യാസത്തില്‍ ഹുവാങ് മുന്നിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ ഹുവാങ്ങിൻ്റെ ആസ്തി 4.73 ബില്യണ്‍ ഡോളർ ഉയർന്നപ്പോള്‍ അംബാനിയുടെ ആസ്തി 12.1 മില്യണ്‍ ഡോളർ വർധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വർഷം എൻവിഡിയയുടെ ഓഹരികള്‍ കുത്തനെ ഉയർന്നിട്ടുണ്ട്. ഇത് ഈ വർഷം ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ശതകോടീശ്വരനായി ഹുവാങ്ങിനെ മാറ്റി. ഈ വർഷം അദ്ദേഹത്തിൻ്റെ ആസ്തി 69.3 ബില്യണ്‍ ഡോളർ വർധിച്ചു. പിന്നാലെ ഉള്ളത് മാർക്ക് സക്കർബർഗ് ആണ്. മാർക്ക് സക്കർബർഗിൻ്റെ ആസ്തി ഈ വർഷം 59.5 ബില്യണ്‍ ഡോളർ വർധി. 188 ബില്യണ്‍ ഡോളർ ആസ്തിയുള്ള സക്കർബർഗ് ലോകത്തിലെ ധനികരുടെ പട്ടികയില്‍ നാലാമതാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ആളുകളുടെ പട്ടിക ഇതാ…
1. ഇലോണ്‍ മസ്‌ക് – ആസ്തി – 244 ബില്യണ്‍ ഡോളർ
2. ബെർണാഡ് അർനോള്‍ട്ട് – ആസ്തി – 201 ബില്യണ്‍ ഡോളർ.
3. ജെഫ് ബെസോസ് – ആസ്തി – 200 ബില്യണ്‍ ഡോളർ
4. ബില്‍ ഗേറ്റ്സ്, – ആസ്തി – 159 ബില്യണ്‍.
5. ലാറി എല്ലിസണ്‍ – ആസ്തി – 154 ബില്യണ്‍ ഡോളർ
6. ലാറി പേജ് – ആസ്തി – 149 ബില്യണ്‍ ഡോളർ
7. സ്റ്റീവ് ബാല്‍മർ – ആസ്തി – 145 ബില്യണ്‍ ഡോളർ
8. വാറൻ ബഫറ്റ്, – ആസ്തി – 143 ബില്യണ്‍ ഡോളർ
9.സെർജി ബ്രിൻ – ആസ്തി – 141 ബില്യണ്‍ ഡോളർ
104 ബില്യണ്‍ ഡോളറുമായി ഗൗതം അദാനി പട്ടികയില്‍ 15-ാം സ്ഥാനത്താണ്.