
സ്‌കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
പേരാവൂർ: സ്‌കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച് ദാരുണാന്ത്യം. സഹോദരനൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ എൽ.കെ.ജി വിദ്യാർത്ഥിയാണ് മരണപ്പെച്ചത്. പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി മുഹമ്മദ് റഫാൻ (5) ആണ് മരിച്ചത്.
ബസിടിച്ചതിനെ തുടർന്ന് റോഡിൽ സാരമായി പരിക്കേറ്റ് കിടക്കുകയായിരുന്ന മുഹമ്മദ് റഫാനെ നാട്ടുകാർ ചേർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസൽ റസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് റഫാൻ. അപകടവുമായി ബന്ധപ്പെട്ട് പേരാവൂർ സർക്കിൾ ഇൻസ്പക്ടർ പി.ബി. സജീവിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ പുതുശ്ശേരി റോഡിൽ ചൊവാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിനിടയാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റഫാന്റെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് മാറ്റി. സഹോദരങ്ങൾ: സൽമാൻ (രണ്ടാം ക്ലാസ് വിദ്യാർത്ഥി, ശാന്തിനകേതൻ ഇംഗ്ലീഷ് സ്‌കൂൾ) ഫർസ, ഫാത്തിമ