ഡൽഹി കലാപം: അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി; ചികിത്സ കിട്ടാൻ ഒരു വഴിയുമില്ല: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്റെ വീട്ടിൽ വച്ച് കോടതി വാദം കേട്ടു; ഉച്ചയോടെ തത്സമയ വിവര റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം
സ്വന്തം ലേഖകൻ
ഡൽഹി: ഡൽഹി കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി. കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ കിട്ടാൻ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിനെ തുടർന്നാണ് രാത്രി കോടതി തുറക്കാൻ സാധിക്കാത്തതിനാൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്റെ വീട്ടിൽ വച്ച് കോടതി വാദം കേട്ടത്.
പരിക്കേറ്റവർക്ക് അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ തത്സമയ വിവര റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഡൽഹി പൊലീസിന് കർശന നിർദേശം നൽകി. രാത്രി 12.30-യ്ക്ക് തുടങ്ങിയ വാദത്തിലേക്ക് ദില്ലി ജോയൻറ് കമ്മീഷണർ അലോക് കുമാറിനെയും ക്രൈം ചുമതലയുള്ള ഡിസിപി രാജേഷ് ദിയോയെയും കോടതി വിളിച്ച് വരുത്തി. ദില്ലി സർക്കാരിന് വേണ്ടി ഹാജരായത് സർക്കാർ അഭിഭാഷകനായ സഞ്ജയ് ഘോസാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ രണ്ട് പേർ മരിച്ച നിലയിലാണ് എത്തിയതെന്നും, 22 പേർക്കെങ്കിലും വിദഗ്ധ അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും, ഡോക്ടർ ജഡ്ജിക്ക് വിശദീകരിച്ച് നൽകി. പല തവണ പൊലീസിനെ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും ഡോക്ടർമാർ കോടതിയെ ധരിപ്പിച്ചു. ആംബുലൻസ് എത്തിയാൽ ചിലർ ഇതിനെ തടയാനുള്ള സാധ്യതയുണ്ടെന്നും, അതിനായി ആളുകൾ തമ്പടിച്ച് നിൽക്കുന്നണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, വിവരശേഖരണം നടത്തി വരികയാണെന്ന്, മുതിർന്ന പൊലീസുദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ ആ വിവരങ്ങളടക്കം തൽസ്ഥിതി റിപ്പോർട്ടും, അടക്കം ഉച്ചയോടെ സമർപ്പിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് 2.30-യ്ക്ക് ഈ ഹർജി പരിഗണിക്കുമെന്നും നിർദേശവും നൽകി.