ക്രൈം ഡെസ്ക്
ചെന്നൈ: പൊലീസ് കസ്റ്റഡിയിൽ അച്ഛനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നടപടികൾ ആരംഭിച്ച് തമിഴ്നാട് സർക്കാർ. ഹൈക്കോടതി അടക്കം പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് സർക്കാർ മൗനം വെടിഞ്ഞത്.
ഇരുവരെയും കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ എസ്ഐയെ ഒടുവി അറസ്റ്റ് ചെയ്തു. ആറ് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
എസ് ഐ രാഗു ഗണേശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് അന്വേഷണം ഏറ്റെടുത്ത തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുകളുണ്ടെന്ന് നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകളുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യം കോടതി പറഞ്ഞത്. സിബിഐ കേസ് അന്വേഷിക്കുമെന്നായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ അവര്‍ കേസ് ഏറ്റെടുക്കുന്നതുവരെ ക്രൈംബ്രാഞ്ച് സി ഐ ഡി അന്വേഷണം നടത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. അങ്ങനെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചാണ് സത്താന്‍കുളം എസ്ഐയെ അറസ്റ്റ് ചെയ്തത്. സുപ്രധാന തെളിവുകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞയാഴചയാണ് പി ജയരാജും, മകന് ജെ ബെനിക്ക്സും പൊലിസ് കസ്റ്റഡിയില്‍ മരിച്ചത്. ഇവര്‍ രണ്ടു പേരും അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി മജിസ്ട്രേറ്റിനോട് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരുന്നു. സത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കിയത്. അതി ഭീകരമായി അച്ഛനും മകനും പീഡിപ്പിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കസ്റ്റഡിയില്‍ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം സ്ഥലം മാറ്റിയിരുന്നു.
പൊലീസിനെ കൊല്ലപ്പെട്ട ബെനിക്ക്സ് മര്‍ദ്ദിച്ചതെന്ന വാദം തെറ്റാണെന്ന തെളിയിക്കുന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. ബെനിക്സിന്റെ കടയിലെ ദൃശ്യങ്ങളാണ് പൊലീസിന്റെ വാദം തെറ്റാണെന്ന് തെളിി
യിച്ചത്. പൊലീസിനോട് സംസാരിച്ച് ബെനിക്സ് മടങ്ങി വരുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്. കടയ്ക്ക് മുന്നില്‍ വന്‍ സംഘര്‍ഷമോ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും കടയില്‍നിന്നുള്ള ദൃശ്യങ്ങള്‍ തെളിയിക്കുന്നു
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡിജിപിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി.
തുത്തുകുടിയില്‍ മൊബൈല്‍ കട നടത്തിയിരുന്ന അച്ഛനും മകനും അനുവദിച്ച സമയത്തില്‍ കൂടുതല്‍ കട തുറന്നിട്ടുവെന്നാരോപിച്ചാണ് പൊലീസ് ഇവരുമായി ആദ്യം വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതും പിറ്റേ ദിവസം അറസ്റ്റ് ചെയ്തതും. ആദ്യം അച്ഛനെയാണ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ച് ചെയ്ത ബെനിക്ക്സ് കണ്ടത് അച്ഛന് ജെയരാജിനെ പൊലീസ് മര്‍ദ്ദിക്കുന്നതാണ്. ഇത് ചോദ്യം ചെയ്ത ബെനിക്സിനെയും പൊലീസ് മര്‍ദ്ദിച്ചു. അദ്ദേഹത്തെയും അറസ്റ്റ് ചെയ്തു. മജിസ്രേറ്റ് ദേഹപരിശോധന നടത്താന്‍ ഉത്തരവിടാതെ റിമാന്റ് ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശരായ ഇവര്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു.