ഇനി നിങ്ങൾക്കും സംരംഭരാകാം ; പത്ത് ലക്ഷം 20 ലക്ഷമാക്കി കേന്ദ്ര സര്‍ക്കാര്‍ ; എന്താണ് മുദ്ര ലോണ്‍?വായ്പയുടെ ഗുണങ്ങള്‍ എന്തൊക്കെ കൂടുതലറിയാം
സ്വന്തം ലേഖകൻ
നിങ്ങൾക്ക് ചെറിയ ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കാനുളള സഹായം ഇനി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. മുദ്ര ലോണിനെക്കുറിച്ച് അറിയാത്തവരായി ആരും തന്നെ കാണില്ല. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനത്തില്‍ മുദ്ര ലോണില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടുണ്ട്.
സാധാരണയായി പത്ത് ലക്ഷം രൂപയുടെ വായ്പയായിരുന്നു ഇതിലൂടെ ലഭിച്ചിരുന്നത്. ഇപ്പോഴിതാ സാമ്പത്തിക സഹായം 20 ലക്ഷമാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്. മുദ്ര ലോണിനെക്കുറിച്ച് അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്താണ് മുദ്ര ലോണ്‍
കാർഷികേതര സംരഭങ്ങളെ സഹായിക്കുന്നതിനും ചെറിയ വ്യവസായ ആശയങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനും കേന്ദ്രസർക്കാർ നടപ്പിലാക്കി തുടങ്ങിയ ഒരു പദ്ധതിയാണിത്. പ്രധാനമന്ത്രി മുദ്ര ലോണ്‍ യോജന എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയുടെ കീഴില്‍ ഉപയോക്താവിന് പത്ത് ലക്ഷം രൂപയുടെ ലോണും 35 ശതമാനം സബ്സിഡിയും ലഭിക്കും. എന്നാല്‍ ഇനി മുതല്‍ വായ്പാ തുക 20 ലക്ഷമായി മാറും. പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്.
ഈ പദ്ധതിയില്‍ പലിശ നിരക്കുകള്‍ ഓരോ ബാങ്കുകള്‍ക്കനുസരിച്ച് മാറും. ചെറുകിട വ്യവസായ സംരഭകർക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിനായി 2015 മുതലാണ് മോദി സർക്കാർ ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. വായ്പ നല്‍കുക മാത്രമല്ല ഈ പദ്ധതിയിലൂടെ നടക്കുന്നത്. സബ്സിഡിയും അനുവദിക്കുന്നുണ്ട്. ഉപയോക്താക്കളെ സ്വയം പര്യാപ്തരാക്കാനും പദ്ധതി സഹായകരമാകും. ശിശു വായ്പ, കിഷോർ വായ്പ, തരുണ്‍ വായ്പ എന്നിങ്ങനെ മുന്ന് തരത്തിലുളള വായ്പകള്‍ പദ്ധതിക്ക് കീഴില്‍ വരുന്നുണ്ട്. ഓരോ വായ്പകളും നിങ്ങളുടെ ബിസിനസ് ആശയങ്ങള്‍ക്കനുസരിച്ച് മാറാം.
മുദ്ര വായ്പയുടെ ഗുണങ്ങള്‍
1. ബഡ്ജറ്റ് പ്രഖ്യാപിക്കുന്നതിന് മുൻപ് മുദ്ര ലോണിലൂടെ 50,000 രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെയുളള തുക ലഭിക്കും.
2. വായ്പാ തുകയ്ക്ക് 35 ശതമാനം സബ്സിഡി ലഭിക്കും.
3. വായ്പയ്ക്ക് ഗ്യാരന്റി നല്‍കേണ്ടതില്ല.
4. ചെറുകിട ബിസിനസുകാർക്ക് വായ്പയുടെ സഹായത്തോടെ കൂടുതല്‍ വിപുലീകരിക്കാവുന്നതാണ്.
യോഗ്യത
1. വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ യാതൊരു വിധത്തിലുളള ഇടപാടുകളും ഉണ്ടായിരിക്കരുത്.
2. ബിസിനസ് ആരംഭിക്കുന്നതിനുളള കൃത്യമായ ആശയം ഉണ്ടായിരിക്കണം,
3. 18 വയസിനും 60 വയസിനുമിടയിലുളളവർക്ക് അപേക്ഷിക്കാം.
4. ഒറ്റയ്‌ക്കോ സംഘമായോ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം.
വായ്പയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകള്‍
1. തിരിച്ചറിയല്‍ കാർഡ്
2. പാൻ കാർഡ്
3. നിലവിലെ മൊബൈല്‍ ഫോണ്‍ നമ്ബർ
4. പാസ്‌പോർട്ട് സൈസ് ഫോട്ടോ
5. താമസ സർട്ടിഫിക്കറ്റ്
6. ബിസിനസ് ലൈസൻസ് തുടങ്ങിയവ
അപേക്ഷിക്കേണ്ട രീതി
1. വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് സന്ദർശിക്കുക.
2. ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്നും വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുക.
3. വായ്പയുടെ അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കുക.
4. ആവശ്യമായ രേഖകളുടെ ഫോട്ടോ കോപ്പി അപേക്ഷ ഫോറത്തോടൊപ്പം ചേർത്താണ് ബാങ്ക് ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടത്.
5. നിങ്ങള്‍ സമർപ്പിച്ച രേഖകള്‍ ബാങ്ക് പരിശോധിക്കുകയെന്നതാണ് അടുത്ത ഘട്ടം
6. വായ്പ ലഭിക്കാൻ നിങ്ങള്‍ യോഗ്യരാണെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്കകം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.