play-sharp-fill
സന്നിധാനത്ത് ശരണം വിളിക്ക് ഇനിയും നിയന്ത്രണം ഏർപ്പെടുത്തിയാൽ എ.കെ.ജി സെന്ററിൽ കയറി ശരണം വിളിക്കാൻ മടിക്കില്ല : എം ടി രമേശ്

സന്നിധാനത്ത് ശരണം വിളിക്ക് ഇനിയും നിയന്ത്രണം ഏർപ്പെടുത്തിയാൽ എ.കെ.ജി സെന്ററിൽ കയറി ശരണം വിളിക്കാൻ മടിക്കില്ല : എം ടി രമേശ്

സ്വന്തം ലേഖകൻ

പാലക്കാട്: സന്നിധാനത്ത് ശരണം വിളിക്ക് ഇനിയും നിയന്ത്രണം ഏർപ്പെടുത്തിയാൽ എ.കെ.ജി സെന്ററിൽ കയറി ശരണം വിളിക്കാനും മടിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. മണ്ഡലകാലത്ത് ബിജെപിക്കാരെയോ ആർ എസ് എസ് കാരേയോ ശബരിമലയിൽ കയറ്റില്ലെന്നുണ്ടെങ്കിൽ അത് സർക്കാർ വ്യക്തമാക്കണം. പിണറായിയുടെ വാക്കുകേട്ട് അയ്യപ്പ ഭക്തരെ വേട്ടയാടിയ ഒരു പോലീസുകാരനെയും വെറുതെ വിടില്ല, നിയമപരമായി നേരിടും. പിണറായി വിജയനെതിരെയുള്ള കുറ്റപത്രമാണ് കോടതിയുടെ വിമർശനമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു. ഒന്നര ദിവസക്കാലം അകാരണമായി ബിജെപി നേതാവിനെ ജയിലിലിട്ട സർക്കാരിനെ കൊണ്ട് നിയമപരമായി മറുപടി പറയിക്കുമെന്നും പാലക്കാട് എസ്പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ എം.ടി രമേശ് പറഞ്ഞു.