മോട്ടോർ വാഹന വകുപ്പിന്റെ വിരട്ട് ഏറ്റു: നാഗമ്പടം പാലത്തിലെ പരസ്യ ബോർഡിന്റെ ഉയരം കൂട്ടി നഗരസഭ; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം പാലത്തിൽ പണം മാത്രം ലക്ഷ്യമിട്ട് പരസ്യബോർഡ് സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം മോട്ടോർ വാഹന വകുപ്പ് വെട്ടി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ വിരട്ടിനെ തുടർന്ന് നാഗമ്പടം പാലത്തിൽ അപകടകരമായി സ്ഥാപിച്ചിരുന്ന പരസ്യ ബോർഡിന്റെ ഉയരം കൂട്ടി.
ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്ത് വിട്ടതിനെ തുടർന്നാണ് നഗരസഭ അധികൃതർ വഴിവിളക്കിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡിന്റെ ഉയരം കൂട്ടിയത്.
നാഗമ്പടം മേൽപ്പാലത്തിൽ സോളാറിൽ പ്രവർത്തിക്കുന്ന തെരുവുവിളക്ക് സ്ഥാപിക്കുന്നതിനായിരുന്നു നഗരസഭയുടെ പദ്ധതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഭാഗമായാണ് നഗരസഭ അധികൃതർ പാലത്തിൽ പരസ്യ ബോർഡുകളോടു കൂടിയ വിളക്കു കാലുകൾ സ്ഥാപിച്ചത്. എന്നാൽ, ഇത് സാധാരണക്കാരായ കാൽനടക്കാരുടെ തലയിൽ കൊള്ളുമെന്നു കണ്ടെത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസായിരുന്നു. ഇതേ തുടർന്ന് ബോർഡിന്റെ ഉയരം വർധിപ്പിക്കണമെന്നു കാട്ടി ടോജോ എം. തോമസ് നഗരസഭ അധികൃതർ കത്തും നൽകി.
ടോജോ എം തോമസിന്റെ കത്ത് സഹിതം കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പോസ്റ്റിന്റെ ഉയരം നഗരസഭ അധികൃതർ വർധിപ്പിച്ചിരിക്കുന്നത്.
നഗരത്തിൽ പല സ്ഥലത്തും ഇത്തരത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പോസ്റ്റുകൾ പരസ്യത്തിന് മാത്രമായി മാറിയതായും ടോജോ എംതോമസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും നഗരസഭയ്ക്ക് ഇദ്ദേഹം നോട്ടീസ് നൽകിയിട്ടുണ്ട്. ഇതും തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.
പഴയ വാർത്ത ഇവിടെ വായിക്കാം
https://thirdeyenewslive.com/flat-kerala-3/