ബസിന് അഞ്ച് കിലോമീറ്റർ സൈഡ് കൊടുത്തില്ല : ബൈക്ക് യാത്രക്കാരൻ വൈറൽ വീഡിയോയിൽ കുടുങ്ങി; പിഴ തുക പതിനായിരം രൂപ ..!

ബസിന് അഞ്ച് കിലോമീറ്റർ സൈഡ് കൊടുത്തില്ല : ബൈക്ക് യാത്രക്കാരൻ വൈറൽ വീഡിയോയിൽ കുടുങ്ങി; പിഴ തുക പതിനായിരം രൂപ ..!

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍ : കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ അഞ്ചു കിലോമീറ്റർ ദൂരം സൈഡ് കൊടുക്കാതെ വണ്ടിയോടിച്ച ബൈക്ക് യാത്രക്കാരന് കിട്ടിയത് എട്ടിൻ്റെ പണി. ബസ് ഡ്രൈവറുടെ ക്ഷമ പരീക്ഷിച്ച് കിലോമീറ്ററുകളോളം മുന്നിലോടിയ ഡ്രൈവറുടെ വീഡിയോ വൈറലായതിന് പിന്നാലെ നമ്പർ തേടി മോട്ടോർ വാഹന വകുപ്പും എത്തി.

പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യ കേസ് കൂടിയാണിത്. പയ്യന്നൂരില്‍കെ.എസ്.ആര്‍.ടി.സി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരനാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ 10,500 രൂപ പിഴ സമ്മാനമായി ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയാണ് നിയമ ലംഘനത്തിന് തെളിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരില്‍ നിന്ന് കാസര്‍ഗോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുന്നിലാണ് ഒരാള്‍ ബൈക്കുമായി വഴിമുടക്കിയത്. ഇക്കഴിഞ്ഞ 26നായിരുന്നു സംഭവം. പയ്യന്നൂര്‍ പെരുമ്പ മുതല്‍ വെള്ളൂര്‍ വരെയുള്ള അഞ്ച് കിലോമീറ്ററോളം ദൂരം ഇയാള്‍ ബസിന് സൈഡ് കൊടുത്തില്ല. ബസിലുള്ള ഒരു യാത്രക്കാരനാണ് സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി എ.ടി.ഒ, ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂര്‍ കോത്തായിമുക്കിലെ പ്രവീണാണ് ബൈക്ക് യാത്രക്കാരനെന്ന് കണ്ടെത്തിയത്. പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫീസാണ് നടപടിയെടുത്തത്.

ഇന്നലെ ഇയാളെ ഓഫീസിലേക്ക് വിളിച്ചു വരുത്തി 10,500 രൂപ പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയപയ്യന്നൂര്‍ സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസ് കൂടിയാണിത്.