ലോക മാതൃദിനത്തിന്റെ ഭാഗമായി ഫാഷൻ ഷോ സംഘടിപ്പിച്ച് കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രി ; അമ്മമാർക്കായി സംഘടിപ്പിച്ച ഫാഷൻ ഷോയിൽ പ്രായഭേദമന്യേ എല്ലാ അമ്മമാരും പങ്കെടുത്തു.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം :ലോക മാതൃദിനത്തിന്റെ ഭാഗമായി എസ്. എച്ച്. മെഡിക്കൽ സെന്റർ അമ്മമാർക്കായി ഫാഷൻ ഷോ സംഘടിപ്പിച്ചു. ഫാഷൻ ഷോയിൽ പ്രായഭേദമന്യേ അമ്മാമാർ പങ്കെടുക്കുകയും, അവരുടെ നിലപാടുകളും കാഴ്ച്ചപാടുകളും പങ്കുവെയ്ക്കുകയും ചെയ്തു.

പരിപാടിയിൽ എൻ. സി. എസ്. വസ്ത്രം ഡയറക്ടർ ബോർഡ് അംഗം പ്രിൻസി അലൻ, ആർട്ടിസ്റ്റ് &ഡിസൈനർ ധ്വനി ജോജോ വെള്ളുകുന്നിൽ, എസ്. എച്ച്. എച്ച്. ആർ ഹെഡ് പ്രഭ മേരി എന്നിവർ വിധികർത്താക്കൾ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്. എച്ച്. മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ കാതറൈൻ നെടുംപുറം പരിപാടി അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.മത്സരത്തിൽ എസ്.എച്.മെഡിക്കൽ സെൻ്ററിലെ ഡർമട്ടോളജിസ്റ്റ് ഡോ. അനീഷ ജോസഫ്, ആതിര കെ ചന്ദ്രബാബു, ലിൽ ജെറോം എന്നിവർ യാധാക്രമം ഒന്ന്, രണ്ട്,മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.എൻ. സി. എസ്. വസ്ത്രം, ജോസ്കോ ജൂവലേഴ്സ്, പുളിമൂട്ടിൽ സിൽക്‌സ്, എം. കെ.ടാറ്റാ മോട്ടോർസ്,ബദിരിയ മൊബൈൽസ്, വൈബ് ബ്യൂട്ടി സലൂൺ, വൈ. ഡബ്ല്യൂ. സി. എ. കളത്തിപടി എന്നിവർ സ്പോൺസഷിപ്പുകൾ നൽകി.