ഇന്ത്യക്കാർ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന മദ്യം ഇതാണ് ; കഴിഞ്ഞ അഞ്ച് വർ‌ഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്നതും ഈ ബ്രാൻഡ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് എത്രതവണ കണ്ടാലും ഇന്ത്യക്കാർക്ക് പ്രശ്നമില്ല, മദ്യ മാർക്കറ്റിലെ ഇന്ത്യയുടെ സ്ഥാനം കളഞ്ഞുകുളിക്കാൻ ഇന്ത്യക്കാർ തയാറല്ല. മദ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെതന്നെ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണ്. ഇന്ത്യക്കാർ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന മദ്യം ബിയറാണ്. അതില്‍തന്നെ കിംഗ്ഫിഷർ കമ്ബനിയാണ് മുന്നില്‍. എന്നാല്‍ ബിയറിനേക്കാള്‍ വിസ്‌കിയാണ് 60 ശതമാനം ആളുകളും ഇഷ്ടപ്പെടുന്നത്.

വിസ്‌കിയുടെ കാര്യം വരുമ്ബോള്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നത് മക്‌ഡവലാണ്. കഴിഞ്ഞ അഞ്ച് വർ‌ഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്നതും മക്‌ഡവലാണ്. 2022ല്‍ 30.8 മില്യണ്‍ കേസ് മക്‌ഡവല്‍ വിറ്റുപോയപ്പോള്‍ 2023ല്‍ അത് 31.4 ആയി ഉയർ‌ന്നു. വർദ്ധനവ് 2.1 ശതമാനം. തൊട്ടടുത്തുള്ള ബ്രാൻഡിനെക്കാള്‍ മൂന്ന് മില്യണ്‍ കെയ്‌സുകള്‍ മക്‌ഡവലിന് വില്‍പ്പനയുണ്ട്. മക്ഡവലിനോടുള്ള ഈ ഇഷ്‌ടത്തിന് കാരണം വിലയാണ്. ഡല്‍ഹിയില്‍ 750 എംഎല്ലിന് വില 400 രൂപയാണ്. മുംബയില്‍ 640 ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമതുള്ളത് റോയല്‍ സ്‌റ്റാഗ് ആണ്. 2022ല്‍ 27.1 മില്യണ്‍ കെയ്‌സുകള്‍ വിറ്റുപോയെങ്കില്‍ 2023ല്‍ ഇത് 27.9 മില്യണായി ഉയർന്നു. രണ്ട് കൊല്ലം കൊണ്ട് 24 ശതമാനത്തിലധികം വളർച്ചയാണ് ഈ വിസ്‌കി ബ്രാൻഡ് നേടിയത്. പെർണോഡ് റിക്കാർഡ് എന്ന കമ്ബനിയാണ് റോയല്‍ സ്‌റ്റാഗ് ഉല്‍പ്പാദിപ്പിക്കുന്നത്.

മൂന്നാമതുള്ള വിസ്‌കി ബ്രാൻഡ് ഓഫീസേഴ്‌സ് ചോയ്സ് ആണ്. ഈ വിസ്കി 24.9 മില്യണ്‍ കെയ്‌സുകളാണ് 2022ല്‍ വിറ്റുപോയത്. എന്നാല്‍ 2023ല്‍ ഇത് 23.4 മില്യണ്‍ ആയി കുറഞ്ഞു. ആദ്യ മൂന്ന് സ്ഥാനത്തുള്ള വിസ്കി ബ്രാൻഡുകള്‍ക്കും വില്‍പ്പനയില്‍ മാറ്റമില്ലാതെ തുടരുന്നു.