
മൂന്നാർ പള്ളിവാസൽ ഭാഗത്ത് ഉരുൾപൊട്ടൽ; കല്ലും മണ്ണും നിറഞ്ഞ് റോഡുകൾ; മൂന്നാറിലേക്കുള്ള യാത്ര നിരോധിച്ചു, പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
ഇടുക്കി: മൂന്നാർ പള്ളിവാസൽ ഭാഗത്ത് ഉരുൾപൊട്ടൽ. റോഡുകൾ പൂർണമായും തകർന്നു. മൂന്നാറിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഉരുൾ പൊട്ടിയെത്തിയ പാറകഷ്ണങ്ങളും മണ്ണും റോഡിൽ നിറഞ്ഞിരിക്കുകയാണ്.
മൂന്നാർ എസ്എച്ച്ഒ രാജൻ കെ അരമനയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുമാണ്.
പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഇതുവഴിയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാരികൾക്കും യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0