സ്വന്തം ലേഖിക
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിൻ്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു.
എഡിജിപി ശ്രീജിത്താണ് ഇരുവരുടെയും മൊഴിയെടുത്തത്. മോന്‍സനുമായി അടുത്ത ബന്ധമാണ് മുന്‍ പൊലീസ് മേധാവിക്കുണ്ടായിരുന്നത്. മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്സ് വെച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് ബെഹ്റയോട് വിശദീകരണം തേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോന്‍സൻ്റെ കേസുകള്‍ അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു. മോൻസൺ കേസുമായി ബന്ധപ്പെട്ട് നാളെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് സമർപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരിൽ നിന്ന് വിശദീകരണം തേടിയത്.
ഏത് സാഹചര്യത്തിലാണ് മോൻസൻ മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തിൽ ഉത്തരം വേണം എന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ലോക്നാഥ് ബെഹ്റയെ ചോദ്യം ചെയ്തത്.
ലോക്നാഥ് ബെഹ്റ മോൻസൻ മാവുങ്കലിൻ്റെ കലൂരിലെ മ്യൂസിയം സന്ദർശിച്ചതിന് ശേഷമാണ് വീടിന് മുമ്പിൽ പോലീസിൻ്റെ പട്ടാ ബുക്ക് സ്ഥാപിക്കുന്നത്. ഇത് വൻ വിവാദത്തിന് വഴി വെച്ചിരുന്നു.
പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മോൻസൻ്റെ കലൂരിലെ വാടക വീട്ടിലും ചേർത്തലയിലെ കുടുംബ വീട്ടിലും പോലീസിൻ്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിൻ്റെ രേഖകൾ പുറത്തു വന്നിരുന്നു.