Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: അനുദിനം പരാതികളുടെ എണ്ണംകൂടുകയാണ്.

അൻപത് കോടിയുടെ മണിചെയിന്‍ തട്ടിപ്പുകേസിലെ പ്രതി മലയാള സിനിമയിലെ പ്രമുഖ നടി സംവിധാനം ചെയ്യുന്ന സിനിമക്കായി മുടക്കിയത് 70 ലക്ഷം രൂപ എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. തട്ടിപ്പിനായി സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച ശ്യാംകൃഷ്ണന്‍ ഇത് ഹാക്ക്ചെയ്തു രണ്ടുകോടി രൂപ തട്ടിയെടുത്തെന്നുമാണ് പരാതി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻപതുകോടിയുടെ മണിചെയ്ന്‍ തട്ടിപ്പ് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പട്ടാമ്പിക്കാരന്‍ രതീഷ് ചന്ദ്രനാണ് തട്ടിപ്പിലൂടെ ലഭിച്ച പണം സിനിമാ മേഖലകളിലും, റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ക്രിപ്‌റ്റോ കറന്‍സിയായി മാറ്റിയും നിക്ഷേപിച്ചത്. തട്ടിപ്പ് സംഘത്തലവന്‍ പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്രനും(43), മുഖ്യകണ്ണി തൃശ്ശൂര്‍ തൃക്കൂര്‍ തലോര്‍ സ്വദേശി ഊട്ടോളി ബാബു എന്ന ഹരീഷ് ബാബു(50)വും അറസ്റ്റിലായതിന് പിന്നാലെ സംഘത്തിന് സോഫ്റ്റ്‌വെയറും മറ്റും നിര്‍മ്മിച്ചു നല്‍കി രണ്ടുകോടിയോളം രൂപകൈപ്പറ്റിയ പത്തനംതിട്ട ആറംമുള സ്വദേശി ശ്രീകൃഷണ ഭവനം ശ്യാം കൃഷ്ണന്‍ (29) നെയും പൊലീസ് പിടികൂടി.

പ്രത്യേക അന്വേഷണ സംഘം ആറന്മുളയില്‍ നിന്നാണ് പ്രതിയെ പൊക്കിയത്. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തില്‍ പിടിയിലാവുന്നത് മൂന്നാമത്തെ പ്രതിയാണ് ഇയാള്‍. അതേ സമയം സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസിന്റെ തുടരന്വേഷണങ്ങള്‍ ഇനി സംസ്ഥാന ക്രൈംബ്രാഞ്ചാകും അന്വേഷിക്കുക. പൊതുജനതാല്‍പര്യമുള്ളതും വന്‍ തുകയുടെ തട്ടിപ്പും, സംസ്ഥാനത്തിന് പുറത്തും അന്വേഷണം വ്യാപിച്ചു കിടക്കുന്നതിനാലാണു ക്രൈംബ്രാഞ്ചിന് വിടാന്‍ കാരണമായത്.

ബയോടെക്‌നോളജിയില്‍ ബിരുദധാരിയായ യുവാവ് എറണാംകുളത്ത് വെബ് ഡിസൈനിംഗും സോഫ്റ്റ് വെയര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപനം നടത്തി വരികയാണ്. ഇതിന് പുറമെ പത്തിനംതിട്ടയില്‍ വളര്‍ത്തു പക്ഷികളുടെ ഫാമും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ തട്ടിപ്പു സംഘത്തലവന്‍ രതീഷ് ചന്ദ്രയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പട്ടാമ്പിയില്‍ സമാന തട്ടിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച്‌ നല്‍കിയതും ഇയാളാണ്.

എന്നാല്‍ ഈ കമ്പനിയില്‍ നിന്നും സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് രണ്ട് കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തതായി പറയുന്നു. കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ ഇയാളാണ് തട്ടിപ്പിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്തിരുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണം സിനിമാ മേഖലകളിലും, റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ക്രിപ്‌റ്റോ കറന്‍സിയായി മാറ്റിയും നിക്ഷേപിച്ചതായി വിവരം ഉണ്ട്. പ്രതികളെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധി പേരാണ് പരാതിയുമായി എത്തിയത്.

ഇതുമായി ബന്ധപ്പെട്ട വിവിധ സ്റ്റേഷനുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രധാന പ്രതികളായ രതീഷ് ചന്ദ്ര , ബാബു എന്നിവരെ കൂടുതല്‍ അന്വോഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.