play-sharp-fill
ശബരിമല കേസിൽ തിങ്കളാഴ്ച മുതൽ വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ

ശബരിമല കേസിൽ തിങ്കളാഴ്ച മുതൽ വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ

 

സ്വന്തം ലേഖകൻ

ഡൽഹി: ശബരിമല കേസിൽ തിങ്കളാഴ്ച മുതൽ വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ. വിശാല ബെഞ്ചിന്റെ പരിഗണന വിഷയങ്ങൾ തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കും.


ശബരിമല വിശാല ബെഞ്ചിന്റെ വാദങ്ങൾ പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാൽ വാദത്തിന് 22 ദിവസത്തെ സമയം ആവശ്യപ്പെടാനായിരുന്നു അഭിഭാഷകരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ യോഗത്തിന് ശേഷമുള്ള സാഹചര്യങ്ങൾ രാവിലെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചപ്പോഴാണ് വാദത്തിന് 10 ദിവസത്തെ സമയം മാത്രമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്.