play-sharp-fill
കൊറോണയെ പ്രതിരോധിക്കാൻ ഏപ്രിൽ അഞ്ചിന് രാത്രി വീടുകളിൽ ലൈറ്റണയ്ക്കണം: ഒൻപത് മിനിറ്റ് ലൈറ്റണച്ച് ടോർച്ചും വിളക്കും തെളിയിച്ച് ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കണം: പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണയെ പ്രതിരോധിക്കാൻ ഏപ്രിൽ അഞ്ചിന് രാത്രി വീടുകളിൽ ലൈറ്റണയ്ക്കണം: ഒൻപത് മിനിറ്റ് ലൈറ്റണച്ച് ടോർച്ചും വിളക്കും തെളിയിച്ച് ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കണം: പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയെ നേരിടുന്നതിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ രാജ്യത്തിന്റെ ഒരുമ തെളിയിക്കുന്നതിനും, ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നതിനായി ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി ഒൻപത് മണിയ്ക്ക് ഒൻപത് മിനിറ്റ് ചിലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഒൻപതിന് വീട്ടിലെ ലൈറ്റ് പൂർണമായും അണച്ച ശേഷം, മൊബൈലോ ടോർച്ചോ മറ്റെന്തെങ്കിലും വെളിച്ചമോ തെളിച്ച ശേഷം ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കൊറോണയുടെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നീങ്ങുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾ ലോക്ക് ഡൗണുമായി സഹകരിച്ചു. കൊറോണയോട് പൊരുതുന്ന സാധാരണക്കാരായ ആരോഗ്യ പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. സാമൂഹ്യ പ്രവർത്തകരും കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകളും കൊറോണയുമായി പരമാവധി സഹകരിച്ചിട്ടുണ്ട്. ഈ സഹകരിക്കുന്ന രീതിയോട് അദ്ദേഹം നന്ദി പറഞ്ഞു. രാജ്യത്തെ 130 കോടി ജനങ്ങളും ഒറ്റക്കെട്ടായാണ് ഇപ്പോൾ നിൽക്കുന്നത്. കൊറോണക്കാലത്ത് പാവങ്ങൾക്കും സാധാരണക്കാർക്കും വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും. എന്നാൽ, കൊറോണയെ തുരത്താൻ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്ന് തിരിച്ചറിയുക മാത്രമാണ് ഇതിൽ വഴി.

കൊറോണയെ പരാജയപ്പെടുത്തുന്നതിന് സോഷ്യൽ ഡിസ്റ്റൻസിംങ് ആണ് ഏറ്റവും നല്ല മാർഗം. ഇത്തരത്തിൽ സോഷ്യൽ ഡിസ്റ്റൻസിംങ് കൃത്യമായി പാലിച്ച സാധാരണക്കാർക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്ത് സോഷ്യൽ ഡിസ്റ്റൻസിങ് അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും രാജ്യത്ത് നിലവിൽ ഇല്ല. ജനങ്ങളുടെ ശക്തിയാണ് ലോക്ക് ഡൗൺ കാലത്ത് ഇപ്പോൾ വെളിവാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പന്ത്രണ്ട് മിനിറ്റ് നീണ്ടു നിന്ന വീഡിയോയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ മുഖ്യമന്ത്രിമാരുമായി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിംങ് വഴി ചർച്ച നടത്തിയ ശേഷമാണ് ഇദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. എന്നാൽ, രാവിലെ നൽകിയ സന്ദേശത്തിൽ ഒരിടത്ത് പോലും ലോക്ക് ഡൗൺ നീട്ടുന്നതിനെപ്പറ്റി പ്രധാനമന്ത്രി സൂചന നൽകിയിട്ടില്ല.