video
play-sharp-fill
മോദി – ഷി ജിൻപിംഗ് കൂടിക്കാഴ്ച്ചയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. അതിർത്തി തർക്കം ചർച്ചയാകുമെന്നും ചൈനീസ് മാധ്യമങ്ങൾ

മോദി – ഷി ജിൻപിംഗ് കൂടിക്കാഴ്ച്ചയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. അതിർത്തി തർക്കം ചർച്ചയാകുമെന്നും ചൈനീസ് മാധ്യമങ്ങൾ

 

സ്വന്തം ലേഖകൻ

ചെന്നൈ : തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിഗും തമ്മിൽ നടക്കുന്ന അനൗപചാരിക ഉച്ചക്കോടിയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ.

ഇന്ത്യയും ചൈനയും സംയുക്തമായി അന്താരാഷ്ട്ര , പ്രാദേശിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ലോക രാജ്യങ്ങൾ ശ്രദ്ധയോടെ കേൾക്കുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ കൂടിക്കാഴ്ച വളർന്നു വരുന്ന വിപണികൾക്കും മറ്റ് വികസര രാജ്യങ്ങൾക്കും അനുകൂലമായ ഒരു പുതിയ അന്തർദ്ദേശീയ രാഷ്ട്രീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുന്നതിന് സഹായകമാകും.

ചൈനയ്ക്കും ഇന്ത്യയ്ക്കും ലോക വേദികളിൽ വളരെയധികം കാര്യങ്ങൾ ചെയ്യാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് കമ്പനികൾ അടുത്ത കാലത്തായി മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളിൽ പങ്കാളികളായിട്ടുണ്ട്. ഇത് ഇന്ത്യയിൽ നിക്ഷേപം വിപുലീകരിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ ചൈനയിൽ ഇന്ത്യയുടെ നിക്ഷേപം ഉയരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിർത്തി തർക്കങ്ങൾ എങ്ങനെ പരിഹരിക്കുമെന്നത് ഇന്ത്യയും ചൈനയും വിവേകത്തോടെ സമീപിക്കുന്ന സമയമാണിത്. അടുത്തുളള പ്രധാന ശക്തികൾ തമ്മിലുളള ബന്ധത്തിന് ഒരു പുതിയ മാതൃക സ്ഥാപിക്കാൻ ഈ കൂടിക്കാഴ്ച അവസരം ഒരുക്കുന്നതായും മാധ്യമ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2019 മെയ് മാസത്തിൽ പ്രധാനമന്ത്രി മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇരുനേതാക്കളും തമ്മിലുളള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഷാങ്ങ് ഹായ് സഹകരണ സംഘടന ഉച്ചക്കോടിക്കിടെ ബിഷ്‌കെക്കിലും, ജി 20 ഉച്ചക്കോടിക്കിടെ ഒസാക്കയിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags :