Spread the love

ദില്ലി: രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും കേന്ദ്ര സർക്കാർ സൗജന്യമായി ഇലക്ട്രിക് സൈക്കിളുകൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. ‘GovtEdge’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചത്.

video
play-sharp-fill

എന്നാൽ ഈ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി.

കേന്ദ്ര സർക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം ആകർഷകമായ വ്യാജ വാഗ്ദാനങ്ങളിൽ പൊതുജനങ്ങൾ വീഴരുതെന്നും, വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും പിഐബി മുന്നറിയിപ്പ് നൽകി.

കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിശ്വസനീയവും ആധികാരികവുമായ വിവരങ്ങൾക്ക് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://myscheme.gov.in സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.