മോഡേണ്‍ ഡയഗണോസ്റ്റിക് സെന്ററിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ബാബു ചാക്കോ(75) നിര്യാതനായി
മോഡേണ്‍ ഡയഗണോസ്റ്റിക് സെന്ററിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ബാബു ചാക്കോ(75) നിര്യാതനായി. കുമ്പനാട് മങ്ങാട് പരേതനായ എം.സി. ചാക്കോയുടെയും തങ്കമ്മ ചാക്കോയുടെയും മകനാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 11ന് കോട്ടയത്തെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വൈകുന്നേരം നാലിന് പുല്ലാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ കുറുപ്പുന്തറ, വെങണിക്കല്‍ അച്ചാമ്മ ബാബു ചാക്കോ (ജോ). മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മോഡേണ്‍ ഡയഗണോസ്റ്റിക് സെന്ററില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ബുധനാഴ്ച രാവിലെ എട്ടിന് മൃതദേഹം കോടിമത റോട്ടറി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം. ഉച്ചയ്ക്ക് 12ന് സംസ്‌കാരത്തിനായി പുല്ലാടിന് കെണ്ടുപോകും.
പരേതനായ എം.സി. ചക്കോയുടെയും തങ്കമ്മ ചക്കോയുടെയും ഇളയ മകനാണ് ഡോ. ബാബു ചാക്കോ. ജനനം 1944 ജൂണ്‍ മാസം 22-ാം തിയതി. ഇന്ത്യന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്പ് സേവനം അനുഷ്ഠിച്ചു പിന്നീട് ആര്‍മ്ഡ് ഫോഴ്‌സസ് ഓഫ് ഒമാന്‍ ആന്‍ഡ് റോയല്‍ ഒമാന്‍ പോലീസില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയും കേണല്‍ എന്ന പദവിയില്‍ ജോലി ചെയ്യ്തിരുന്നു.
ഒമാനില്‍ ജോലി ചെയ്യുന്നതിനിടയില്‍ 1970 ല്‍ ഉണ്ടായ വിപ്ലവത്തില്‍ ഇപ്പോളത്തെ കാബൂസ് ബിന്‍ സായിഡ് സുല്‍ത്താന്‍ ബ്രിട്ടീഷ് സേനയുടെ സഹായത്തോടു കൂടി ഭരണം പിടിച്ചെടുക്കുകയും അപ്പന്‍ സുല്‍ത്താന്‍ തൈമൂര്‍ ബിന്‍ ഷെയ്കിനെ വീട്ടു തടങ്കല്‍ ഇടുകയും ചെയ്യ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഇടയില്‍ തോക്കു നിറയൂര്‍ന്നപ്പോള്‍ തൈമൂറിന്റെ കാലിനു സ്യയം വെടിയേറ്റു. ചികിത്സക്കായി അന്നത്തെ എക ഹോസ്പിറ്റല്‍ ആയിരുന്ന ആര്‍മ്ഡ് ഫോഴ്‌സസ് – ന്റെ ചുമതല വഹിച്ച് ഡോ. ബാബു ചാക്കോ തൈമൂറിനെ യു.കെയ്ക്ക് ചികിത്സക്കു കോണ്ടു പോയത് (1971). അതിനുശേഷം കാബൂസ് ബിന്‍ സായിഡ് സുല്‍ത്താനുമായി നല്ല വ്യക്തിബന്ധം നിലനിര്‍ത്തിയിരുന്നു.
2011-12 ൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണറാണ് , രാമ വര്‍മ യൂണിയന്‍ ക്ലബിന്റെ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചു, മന്ദിരം ഹോസ്പിറ്റല്‍, മണര്‍കാട് സെന്റ് മേരീസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിടുണ്ട്.