Spread the love

ശ്രീനഗർ: അതിർത്തി സംസ്ഥാനങ്ങളില്‍ സുരക്ഷാ ഡ്രില്‍ നടക്കും. പഞ്ചാബ്, ജമ്മുകശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് സുരക്ഷാ ഡ്രില്‍ നടക്കുക. വൈകീട്ട് അഞ്ച് മണിക്കാണ് സുരക്ഷാ ഡ്രില്‍.

video
play-sharp-fill

ബ്ലാക് ഔട്ടുകളും അപായ സൈറണുകളും സുരക്ഷാ ഡ്രില്ലിന്‍റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം പാക് ഭീകരത ലോകത്തിനു മുൻപില്‍ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പര്യടനം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടില്‍ റഷ്യ, ജപ്പാൻ, യുഎഇ, ഫ്രാൻസ്, ഇൻന്തോനേഷ്യ, സൗത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.