Spread the love

തിരുവനന്തപുരം: നിലവിലുള്ള തീരുമാനം അനുസരിച്ച് സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിന് തന്നെയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

video
play-sharp-fill

ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച്‌ ദിവസത്തില്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിനാലായിരം സ്കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടായിട്ട് ഈ കാറ്റില്‍ ഒരു സ്കൂള്‍ കെട്ടിടത്തിന് പോലും തകരാർ ഉണ്ടായിട്ടില്ല .അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളില്‍ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുൻ വർഷങ്ങളില്‍ കാറ്റടിക്കുമ്ബോള്‍ ആദ്യം സ്കൂളിന്‍റെ ഷെഡ് ആയിരുന്നു പോയിരുന്നത്.ഇപ്പോള്‍ സ്കൂളുകളില്‍ ഷെഡ്ഡുകള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഹൈസ്കൂള്‍ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകള്‍ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകള്‍ ആണ്. പിന്നാലെ കോടതിയുടെ നിർദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മീഷൻ നല്‍കിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോർട്ടില്‍ പറഞ്ഞത് അനുസരിച്ച്‌ സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയംകൂട്ടിച്ചേർത്തത്.

 

ഒരു സ്കൂളില്‍ എല്‍പിയും യുപിയും ഹൈസ്കൂളും ഒരുമിച്ചുള്ളതിനാല്‍ സമയക്രമത്തില്‍ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കണം. അതില്‍ എന്ത് ചെയ്യാൻ കഴിയും എന്ന് റിപ്പോർട്ട് നല്‍കിയവരുമായി തന്നെ ചേർന്ന് ആലോചിക്കും. കോടതി പത്താം തീയതിക്ക് മുൻപ് തന്നെ റിപ്പോർട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് അത് നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി