video
play-sharp-fill

പ്രായപൂർത്തിയാകും മുൻപ് തുടങ്ങിയ മോഷണം: ചുരുങ്ങിയ കാലം കൊണ്ടു നിരവധി കേസുകളിൽ പ്രതിയായ താഴത്തങ്ങാടി അറുപുറ സ്വദേശി ഗാന്ധിനഗർ പൊലീസിന്റെ പിടിയിൽ; പ്രതിയെ പൊലീസ് പിടികൂടിയത് ചെമ്മനം പടിയിലെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ

പ്രായപൂർത്തിയാകും മുൻപ് തുടങ്ങിയ മോഷണം: ചുരുങ്ങിയ കാലം കൊണ്ടു നിരവധി കേസുകളിൽ പ്രതിയായ താഴത്തങ്ങാടി അറുപുറ സ്വദേശി ഗാന്ധിനഗർ പൊലീസിന്റെ പിടിയിൽ; പ്രതിയെ പൊലീസ് പിടികൂടിയത് ചെമ്മനം പടിയിലെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രായപൂർത്തിയാകും മുൻപ് ആരംഭിച്ച മോഷണ പരമ്പരകൾക്കൊടുവിൽ 41 ആം വയസിനുള്ളിൽ ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ താഴത്തങ്ങാടി സ്വദേശി പൊലീസ് പിടിയിലായി. തിരുവാർപ്പ് താഴത്തങ്ങാടി അറുപുറ ഭാഗത്ത് സാധറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സലിം (41)നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ വീടുകളിലും, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും എത്തി മോഷണം നടത്തുന്നതിൽ വിദഗ്ധനായിരുന്നതായി പൊലീസ് പറഞ്ഞു.

മുൻപ് നിരവധി മോഷണക്കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. അടുത്ത കാലത്തായി ഇയാൾ മോഷണത്തിന്റഖെ രീതി മാറ്റിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലും, ബസ് സ്റ്റാൻഡിലും , കോട്ടയം തിരുനക്കര നാഗമ്പടം അടക്കമുള്ള ബസ് സ്റ്റാൻഡുകളിലും എത്തി യാത്രക്കാരുടെ പോക്കറ്റടിക്കുകയായിരുന്നു ഇയാളുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ ആളില്ലാത്ത വീടുകളിലും, നിർമ്മാണത്തിലിരിക്കുന്ന വീടുകളിലും എത്തുകയും ഇവിടെ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരുടെ മൊബൈൽ ഫോണുകളും പണവും മോഷണം നടത്തുകയായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ ദിവസങ്ങളിൽ ഗാന്ധിനഗർ പ്രദേശത്തു മോഷണം നടന്നതിന്റെ പശ്ചാത്തലത്തിൽ പൊലീസ് സംഘം രഹസ്യമായി നിരീക്ഷണം നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘത്തിന് സലിമാണ് മോഷണത്തിനു പിന്നിലെന്ന സൂചന ലഭിച്ചത്.

തുടർന്നു, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി.നായർ, എഎസ്.ഐ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺകുമാർ, രാഗേഷ്, ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ രഹസ്യനീക്കത്തിനൊടുവിൽ പിടികൂടുകയായിരുന്നു. ചെമ്മനംപടി കുന്നുകാലായിൽ വീട്ടിൽ ഷിബു, കുമാരനല്ലൂർ തെക്കേനട അജയൻ എന്നിവരുടെ വീടുകളിൽ നടന്ന മോഷണങ്ങൾക്കു പിന്നിൽ സലിമാണെന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ വീട്ടിൽ നിന്നും 15000 ത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചതിനു പിന്നിൽ സലിമാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.