സ്വന്തം ലേഖിക
ചിറ്റാരിപ്പറമ്പ്: മൊബൈല്‍ ഫോണ്‍ കാണാതായതിനെത്തുടര്‍ന്ന് കിണറ്റില്‍ ചാടി യുവാവിൻ്റെ ആത്മഹത്യാ ശ്രമം.
ചെങ്കല്‍പ്പണ തൊഴിലാളിയായ പാലക്കാട് സ്വദേശി സുരേഷ് (28) ആണ് കിണറ്റില്‍ ചാടിയത്.
കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇയാളെ കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാത്രി ചിറ്റാരിപ്പറമ്പ് ടൗണിലെ സര്‍വീസ് സഹകരണ ബാങ്കിന് സമീപത്താണ് സംഭവം. ഫോണ്‍ കാണുന്നില്ലെന്ന് പറഞ്ഞ യുവാവ് കൂട്ടുകാരുടെ മുന്നില്‍വെച്ചാണ് 10 കോല്‍ താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയത്. കൂട്ടുകാര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചുനിന്നെങ്കിലും കയറാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും കണ്ണവം പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ കരയ്ക്ക് കയറ്റി. അഗ്നിരക്ഷാസേന അസി. സ്റ്റേഷന്‍ ഓഫീസര്‍ ഒ.കെ.രജീഷ്, ഓഫീസര്‍മാരായ ബൈജു കോട്ടായി, എം.എസ്.ഹരീഷ്, വി.കെ.റിജില്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.