video
play-sharp-fill

മൊബൈൽ പ്രണയം : ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ച് കാമുകനെതേടി വീട് വിട്ടിറങ്ങിയ വീട്ടമ്മ കണ്ടത് മീശപോലും കിളിർക്കാത്ത പ്ലസ് വൺ വിദ്യാർത്ഥിയെ ; കാമുകിയെ കണ്ട് പേടിച്ച് വിറച്ച് പൊട്ടിക്കരഞ്ഞ് വീടിനുള്ളിലൊളിച്ച് കാമുകൻ

മൊബൈൽ പ്രണയം : ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ച് കാമുകനെതേടി വീട് വിട്ടിറങ്ങിയ വീട്ടമ്മ കണ്ടത് മീശപോലും കിളിർക്കാത്ത പ്ലസ് വൺ വിദ്യാർത്ഥിയെ ; കാമുകിയെ കണ്ട് പേടിച്ച് വിറച്ച് പൊട്ടിക്കരഞ്ഞ് വീടിനുള്ളിലൊളിച്ച് കാമുകൻ

Spread the love

 

സ്വന്തം ലേഖിക

കണ്ണൂർ : മൊബൈൽ ഫോണിലൂടെ മൊട്ടിട്ട പ്രണയം മൂർധന്യത്തിലെത്തിയതോടെ, വീടുവിട്ടിറങ്ങിയ വീട്ടമ്മ ഒടുവിൽ കാമുകനെ കണ്ടപ്പോൾ ഞെട്ടി. പ്രണയം തലയ്ക്ക് പിടിച്ചതോടെ, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് യുവതി കാമുകന്റെ അടുത്തെത്തിയത്. കാമുകന്റെ വീട്ടിലെത്തിയപ്പോഴാണ്, കാമുകൻ പ്ലസ് വൺ വിദ്യാർത്ഥിയാണെന്ന് വീട്ടമ്മ അറിയുന്നത്.

വീട്ടു മുറ്റത്തെത്തിയ കാമുകിയെ കണ്ടതോടെ, മീശ മുളക്കാത്ത കാമുകൻ പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് വീട്ടിനുള്ളിൽ ഒളിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ കാമുകൻറെ വീട്ടിൽ തടിച്ചു കൂടി. കണ്ണൂർ ജില്ലയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മാസങ്ങൾ നീണ്ട മൊബൈൽ പ്രണയത്തിലൊടുവിലാണ് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച്, അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ഫോണിലെ വിലാസം തേടി വീട്ടമ്മ കാമുകൻറെ വീട്ടിലെത്തുകയായിരുന്നു. മൊബൈൽ ഫോണും പിടിച്ച് മുന്നിലെത്തിയ കൗമാരക്കാരൻ കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി.

പ്രണയാവേശത്തിൽ വീടുവിട്ടിറങ്ങിയ വീട്ടമ്മ, കാമുകൻറെ വീട്ടിൻറെ വരാന്തയിൽ ഇരുപ്പുറപ്പിച്ചു. വാർത്ത കാട്ടു തീ പോലെ പടർന്നതോടെ, കൊച്ചുകാമുകന്റെ വീടിന് മുന്നിൽ ആളുകൾ തടിച്ചുകൂടി.

തുടർന്ന് യുവതിയുടെ ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു.സ്ഥലത്തെത്തിയ ഭർത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. അച്ഛൻറെ പേരിലുള്ള മൊബൈൽ കണക്ഷനാണ് കൊച്ചു കാമുകൻ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.