video
play-sharp-fill

മന്ത്രി എം.എം മണിയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: എം.ജി സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ

മന്ത്രി എം.എം മണിയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: എം.ജി സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സബ് സ്‌റ്റേഷൻ സ്ഥാപിക്കുന്നതിനെച്ചൊല്ലി മന്ത്രി എം.എം മണിയ്ക്കും എംഎൽഎയ്ക്കുമെതിരെ ഫെയ്‌സ്ബുക്ക് പോ്റ്റിട്ട് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ. സർവകലാശാലയിലെ അസി. സെക്ഷൻ ഓഫിസർ എ പി അനിൽകുമാറിനെയാണ് സർകലാശാലാ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് സസ്പൻഡ് ചെയ്തത്. വൈപ്പിനിലെ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്കെതിരെ മന്ത്രിയെയും എംഎൽഎയും അധിക്ഷേപിക്കുന്ന രീതിയിൽ ഇദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടെന്നായിരുന്നു പരാതി. തുടർന്ന് എംഎൽഎ നിയമസഭാ സ്പീക്കർക്ക് ഇതു സംബന്ധിച്ചുള്ള പരാതി നൽകുകയായിരുന്നു. തുടർന്നാണ് സർവകലാശാല ജീവനക്കാരനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.