മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ ആരോപണവിധേയനായ പെരുവന്താനം സ്റ്റേഷനിലെ ഇന്റലിജൻസ് എസ് ഐ യും  പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവുമായ പൊലീസ് ഉദ്യോഗസ്ഥനെ   രക്ഷിക്കാൻ മതമേലധ്യക്ഷന്റെ ശ്രമം ;  പ്രദേശത്തെ ഉന്നതർക്ക് കാട്ടിറച്ചി വിതരണം ചെയ്യുന്നത് എസ് ഐ യെന്നും സൂചന ; കാട്ടിറച്ചിയുമായി വനിതാ പൊലീസിന്റെ ഭർത്താവടക്കം നാല് പേർ വള്ളക്കടവിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പെരിയാർ : വനത്തിൽ കയറി മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ കുമളി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസിന്റെ ഭർത്താവടക്കം നാല് പേരെ വള്ളക്കടവ് ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു .

സംഭവത്തിൽ ആരോപണ വിധേയനായ പെരുവന്താനം സ്റ്റേഷനിലെ ഇന്റലിജൻസ് എസ് ഐയും
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവും കൂടിയായ എസ് ഐ യെ രക്ഷിക്കാൻ മതമേലധ്യക്ഷന്റെ ശ്രമിക്കുന്നതായി സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ ഉന്നതർക്ക് കാട്ടിറച്ചി വിതരണം ചെയ്യുന്നത് എസ് ഐ ആയിരുന്നുവെന്നും, ഇത്തരത്തിലുള്ള ബന്ധമുള്ളതിനാലാണ് എസ് ഐ യെ രക്ഷിക്കാൻ മതമേലധ്യക്ഷൻ ശ്രമിക്കുന്നതെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

അറസ്റ്റിലായ പ്രതികൾ പ്രദേശത്തെ സ്ഥിരം മൃഗവേട്ടക്കാരാണ്. ഇവരിൽ നിന്നും ഇറച്ചി വാങ്ങിക്കഴിച്ച മുപ്പതോളം പേരെ ഫോറസ്റ്റ്കാർ അന്വേഷിച്ചു വരുന്നു.