കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനം’; ഒരു കുടുംബം നടത്തുന്ന കൊള്ളക്ക് പാര്‍ട്ടി കാവല്‍ നില്‍ക്കുന്നു; മാസപ്പടി ആരോപണം   നിയമസഭയില്‍ ഉന്നയിച്ച്‌ മാത്യു കുഴല്‍നാടൻ എംഎല്‍എ

കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനം’; ഒരു കുടുംബം നടത്തുന്ന കൊള്ളക്ക് പാര്‍ട്ടി കാവല്‍ നില്‍ക്കുന്നു; മാസപ്പടി ആരോപണം നിയമസഭയില്‍ ഉന്നയിച്ച്‌ മാത്യു കുഴല്‍നാടൻ എംഎല്‍എ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണം ഇന്ന് വീണ്ടും നിയമസഭയില്‍ ഉന്നയിച്ച്‌ മാത്യു കുഴല്‍നാടൻ എംഎല്‍എ.

ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നല്‍കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേര്‍ന്ന് കരിമണല്‍ കമ്പനിയില്‍ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണം ഉയര്‍ന്നപ്പോള്‍ മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ്. കുടുംബം ചെയ്യുന്ന കൊള്ളക്ക് കാവല്‍ നിക്കുന്ന പ്രസ്താനമായി സിപിഎം അധഃപതിച്ചു.

ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയത്. അഴിമതിപ്പണമാണ് ഈ രീതിയില്‍ കൈമാറിയത്. അഴിമതിയില്‍ ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രിയോട് പറയാൻ പാര്‍ട്ടിക്ക് ഭയമാണ്. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ ഒരു വാചകം പറയാൻ പോലും നേതാവില്ലെന്നും കുഴല്‍നാടൻ പരിഹസിച്ചു.