കാണാതായ യുവതിയെയും 53 കാരനെയും വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

തൃശ്ശൂർ : പാലക്കാട് നിന്ന് കാണാതായ യുവതിയെയും 53 കാരനെയും വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത ആദിവാസി കോളനിയിലെ സിന്ധു (35), വാല്‍ക്കുളമ്പ് സ്വദേശി വിനോദ് (53) എന്നിവരാണ് മരിച്ചത്.

തൃശൂർ പീച്ചി മണിയൻ കിണർ സമീപം വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിനോദിന്റെ മൃതദേഹം തൂങ്ങിയ നിലയിലും സമീപത്തായി സിന്ധു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. സിന്ധുവിനെ കൊന്ന ശേഷം വിനോദ് തൂങ്ങി മരിച്ചതാകാമെന്നാണ് നിഗമനം. മാർച്ച് 27 നാണ് ഇരുവരെയും കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group