video
play-sharp-fill

പത്തനംതിട്ട റാന്നിയില്‍ കാണാതായ പത്തുവയസുകാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് പൊലീസ്

പത്തനംതിട്ട റാന്നിയില്‍ കാണാതായ പത്തുവയസുകാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: റാന്നി ചെറുകുളഞ്ഞിയില്‍ കാണാതായ പത്ത വയസുകാരിയെ കണ്ടെത്തി. കുഞ്ഞ് സുരക്ഷിതയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെ പൊലീസ് ഔദ്യോഗികമായ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു.

വീട്ടില്‍ നിന്നും മാറി ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഓലിക്കല്‍ എന്ന സ്ഥലത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായ സാഹചര്യത്തില്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 9 മണിയോടെ വീട്ടില്‍ നിന്നാണ് കാണാതായത്. കുട്ടിയെ കാണാതാകുമ്പോള്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

അച്ഛനും അമ്മയും മറ്റ് ആവശ്യങ്ങള്‍ക്കായി പുറത്തു പോയിരിക്കുകയായിരുന്നു. മുത്തശ്ശി കുട്ടിക്ക് ഭക്ഷണം നല്‍കിയതിന് ശേഷം അടുക്കളയില്‍ പോയി തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു.