play-sharp-fill
ചങ്ങനാശേരി കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ  കാണാതായ സംഭവം;  ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാൻ സംസ്ഥാന സർക്കാർ  ഇടപെടണമെന്നാവശ്യം ശക്തം

ചങ്ങനാശേരി കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ കാണാതായ സംഭവം; ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യം ശക്തം

സ്വന്തം ലേഖകൻ
കോട്ടയം : ചങ്ങനാശേരി കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ കാണാതായ സംഭവത്തിൽ സംസ്ഥാന സർക്കാർ അടക്കം ഇടപെടണമെന്നാവശ്യം ശക്തം. ബന്ധുക്കള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി ബന്ധപ്പെടാമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുന്നത്.

സൗത്ത് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടില്‍ ജസ്റ്റിന്‍ കുരുവിള (30)യെയാണ് കാണാതായത് .

യുവാവിനെ കാണാനില്ലെന്ന വിവരം കമ്പനി അധികൃതരാണ് ബന്ധുക്കളെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിന്‍ അവസാനമായി ബന്ധുക്കളെ വിളിച്ചത്. പിന്നീട് ജസ്റ്റിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്.

ജസ്റ്റിന്റെ സഹോദരനെയാണ് കമ്പനി അധികൃതർ ആദ്യം ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചത്. പിന്നാലെ ഇ മെയിലും ലഭിച്ചു.

ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിന്‍ സ്ട്രീം അറ്റ്‌ലാന്‍റ്റിക്ക് എന്ന കപ്പലില്‍ നാലു വര്‍ഷം മുന്‍പാണ് അസിസ്റ്റന്റ് കുക്കായി ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് കപ്പല്‍ സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്.

ഫെബ്രുവരി 23 നാണ് കപ്പല്‍ അമേരിക്കന്‍ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്‌ക്കിടയില്‍ ജസ്റ്റിനെ കാണാതായെന്നാണ് ബന്ധുക്കളെ കപ്പല്‍ അധികൃതര്‍ അറിയിച്ചത്. ബന്ധുക്കള്‍ ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈശാഖ് കൊടിക്കുന്നില്‍ സുരേഷ് എംപിയെയും, ശശി തരൂര്‍ എംപിയെയും ബന്ധപ്പെട്ടു.