
തിരുവനന്തപുരം : പേയാട് കാവടിക്കടവില്‍ മിലിട്ടറി ഉദ്യോഗസ്ഥനെ നദിയിലെ ഒഴുക്കില്‍പെട്ട് കാണാതായി.കോഴിക്കോട് സ്വദേശി സുജിത്തിനെയാണ് കാണാതായത്.കുളിക്കാനായി ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു അദ്ദേഹം
.തിരുമല പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥരായ അഭിജിത്, ബ്രിട്ടോ, ശ്രീയേഷ്, സുജിത്ത് എന്നിവർ തങ്ങളുടെ വിശ്രമവേളയിലാണ് വിനോദത്തിനായി കാവടിക്കടവില്‍ എത്തിയപ്പോള്‍ ആണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക സ്കൂബ ടീമും വിളപ്പില്‍ശാല പോലീസും ഫയർഫോഴ്സും സുജിത്തിന് വേണ്ടി തിരച്ചില്‍തുടരുകയാണ്.






