
തിരുവനന്തപുരം: പിഎംശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
പത്ര സമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായിയെന്നും അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
നേമത്ത് ബിജെപി തോറ്റെന്ന് ആരാണ് പറഞ്ഞതെന്ന് ചോദിച്ച രാഹുൽ ശ്രീ.പി.എം എംഎൽഎ സംഘിക്കുട്ടിയെന്നും ശിവൻകുട്ടിയെ പരിഹസിച്ചു.ദേശീയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയിൽ പങ്കാളിയാകാൻ സർക്കാർ തീരുമാനിച്ചത് തന്ത്രപരമായ നീക്കമാണെന്നായിരുന്നു വി.ശിവൻകുട്ടിയുടെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരകണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞ് വെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നായിരുന്നു മന്ത്രിയുടെ വാദം







