പ്രായപൂർത്തിയാവാത്ത കുട്ടി സ്‌കൂട്ടറുമായി നഗരത്തില്‍ ; സ്‌കൂട്ടർ ഓടിക്കാൻ കൊടുത്ത ബന്ധുവും വാഹനത്തിന്റെ ആർ.സി ഓണറുമായ വീട്ടമ്മക്കെതിരെ കേസ്
സ്വന്തം ലേഖകൻ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ കൊടുത്ത ബന്ധുവും വാഹനത്തിന്റെ ആർ.സി ഓണറുമായ വീട്ടമ്മക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് കേസെടുത്തു.
ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടറുടെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക പെട്രോളിങ്ങിനിടയിലാണ് മാനാഞ്ചിറ ബിഇഎം സ്‌കൂളിനടുത്ത് വെച്ച് കുട്ടി വാഹനം ഓടിച്ച് വരുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നിയ പൊലീസ് കൈകാണിച്ച് നിർത്തിച്ച് പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിറ്റി ട്രാഫിക് എസ്‌ഐ അജിത് കുമാർ, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ അഷ്‌റഫ് സിഎം, സനല്‍ എംവി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഇൻസ്‌പെക്ടർ റിയാസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.