
കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടുപേർ അറസ്റ്റിൽ.
അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പ്രിയദര്‍ശിനി കോളനിയില്‍ പേമലമുകളേല്‍ നന്ദുകുമാര്‍ (നന്ദു 25), ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ജവഹര്‍ കോളനിയില്‍, പേമലമുകളേല്‍ എം. മഹേഷ് എം. (26) എന്നിവരെയാണ് പിടിയിലായത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നന്ദുകുമാര്‍ പ്രണയം നടിച്ച് വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്ദുകുമാറും ബന്ധുവായ മഹേഷും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ സഹായിച്ചതിനാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്.







