‘കാത്തിരിക്കാൻ വയ്യ’ ; ഇന്ത്യയ്ക്ക് പകരം ഭാരത് : പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ

‘കാത്തിരിക്കാൻ വയ്യ’ ; ഇന്ത്യയ്ക്ക് പകരം ഭാരത് : പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ

Spread the love

കൊച്ചി: ഇന്ത്യയ്ക്ക് പകരം ഭാരത് നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് സോഷ്യ‌ൽ മീഡിയയിൽ ചർച്ചയാകുന്നു. രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം. ‘ഭാരതം’ വിഷയം വലിയ വിവാ​ദങ്ങൾ സൃഷ്ടിക്കുന്നിതിനിടെയാണ് നടന്റെ പോസ്റ്റും ശ്രദ്ധ നേടുന്നത്.

‘കാത്തിരിക്കാൻ വയ്യ’ എന്നായിരുന്നു ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനെ പിന്തുണച്ചും എതി‍ർത്തും നിരവധി കമന്റുകളും എത്തി. ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കി പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ ആലോചന എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.