വൈക്കം: അങ്കണവാടികളിൽ പാഠപുസ്തകങ്ങൾ പഠിപ്പിക്കരുതെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ.ബാലകൃഷ്ണപിള്ള സ്മരണാഞ്ജലിയും അംഗനവാടി കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും ഉദയനാപുരം സ്വാമി ആതുരദാസ് ജന്മശതാബ്ദി സ്മാരക സ്കൂൾ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്കണവാടികളിൽ എത്തുന്ന കുട്ടികൾക്ക് കളിക്കാനും മറ്റു കുട്ടികളോടൊപ്പം ഉല്ലസിക്കാനുള്ള അവസരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ സി .കെ ആശ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ബിജു, പഞ്ചായത്ത് പ്രസിഡൻറ് പി.കെ ആനന്ദവല്ലി, വൈക്കം എൽ ഡി എഫ് കൺവീനർ പി.സുഗതൻ , സംസ്ഥാന സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ് നട്ടാശ്ശേരി, മനോജ് പുളിക്കൽ, ബി. അനസ്, സെക്രട്ടറി മാരായ സാൽവിൻ കൊടിയന്തറ,ബി ശശിധരൻ , കെ കെ മനോജ്, അനൂപ് പിച്ചക്കപഉള്ളിൽ, അജീന്ദ്ര കുമാർ, ജോൺ കാട്ടിപ്പറമ്പിൽ, അഡ്വ. കെ വി സുജിത്, സതീഷ് ബാബു, മുരളി തകടിയിൽ, അഖിൽ ശ്രീനിവാസൻ, സാം രാജൻ, മധു ആർ പണിക്കർ, സി എം ജലീൽ, ഗിരിജ പി നായർ, ബിനോയ് കല്ലറ, കെ സി മായ, ജയകുമാർ ശ്രീവൽസം എന്നിവർ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group