അവിടെ പ്രതിഷേധം, ഇവിടെ ചോറൂണ്…! സംസ്ഥാനമൊട്ടാകെ തന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുമ്പോൾ അയൽവാസിയുടെ കുഞ്ഞിന്റെ ചോറൂണ് ചടങ്ങ് നടത്തി മന്ത്രി കെ.ടി ജലീൽ

അവിടെ പ്രതിഷേധം, ഇവിടെ ചോറൂണ്…! സംസ്ഥാനമൊട്ടാകെ തന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുമ്പോൾ അയൽവാസിയുടെ കുഞ്ഞിന്റെ ചോറൂണ് ചടങ്ങ് നടത്തി മന്ത്രി കെ.ടി ജലീൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഇന്നലെ മുതൽ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നത്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി ബി.ജെ.പി- കോൺഗ്രസ് പ്രതിഷേധമാണ് അലയടിച്ചു കൊണ്ടിരിക്കുന്നത്. മലപ്പുറം കാവുംപുറത്തെ മന്ത്രിയുടെ വീടിനുമുന്നിലും പ്രതിഷേധക്കാർ നിലയുറപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വീടിന് പുറത്ത് വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോഴും മന്ത്രിയുടെ വീട്ടിൽ അയൽവാസിയും തന്റെ പ്രിയപ്പെട്ടവനുമായ രഞ്ജിത്തിന്റെ മകന്റെ ചോറുണൽ ചടങ്ങ് നടക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ഇഡി ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മലപ്പുറത്തെ വീടായ ‘ഗസലി’ലേക്കാണ് അദ്ദേഹമെത്തിയത്. ശനിയാഴ്ച കാവുംപുറം സ്വദേശി രഞ്ജിത്തിന്റയും ഷിബിലയുടെയും മകന് അദ്ദേഹം ചോറു നൽകി പേരുമിട്ടു, ആദം ഗുവേര.

ഇതോടൊപ്പം രഞ്ജിത്തിന്റെ പെങ്ങളുടെ മകൾ ഐശ്വര്യയുടെ എഴുത്തിനിരുത്തൽ ചടങ്ങും ഇതോടെ ഒപ്പം നടന്നു. ആദ്യാക്ഷരം കുറിച്ചതും കെ.ടി. ജലീൽ തന്നെയായിരുന്നു. പുറത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും വീടിനുള്ളിൽ കാണാൻ എത്തുന്നവരുടെ കാര്യങ്ങൾ കേട്ടും പരിഹരിച്ചും മന്ത്രി സജീവമായി തന്നെ തുടർന്നു.

അതേസമയം ജലീലിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. യുവമോർച്ച മാർച്ചിനു നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കിയും ഉപയോഗിക്കുകയും മൂന്ന് തവണ ലാത്തി വീശുകയും ചെയ്തിരുന്നു.

സംഘർഷത്തിൽ ആറു യുവമോർച്ച പ്രവർത്തകർക്ക് പരുക്കേറ്റു. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന് കണ്ണിനു പരുക്കേറ്റു. രാവിലെ നടന്ന യൂത്ത് ലീഗ് മാർച്ചിലും സംഘർഷമുണ്ടായി.