മന്ത്രി പത്നി ലോക്കർ തുറന്നത് ഒരു പവൻ മാലയ്ക്ക് വേണ്ടി: എല്ലാം ഫേസ് ബുക്കിൽ വിശദീകരിച്ച് മന്ത്രി പത്നി ഇന്ദിര: ജയരാജനെയും കുടുംബത്തെയും പിൻതുണച്ച് മുഖ്യമന്ത്രി: വീഡിയോ കാണാം

മന്ത്രി പത്നി ലോക്കർ തുറന്നത് ഒരു പവൻ മാലയ്ക്ക് വേണ്ടി: എല്ലാം ഫേസ് ബുക്കിൽ വിശദീകരിച്ച് മന്ത്രി പത്നി ഇന്ദിര: ജയരാജനെയും കുടുംബത്തെയും പിൻതുണച്ച് മുഖ്യമന്ത്രി: വീഡിയോ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് പുതിയ തലങ്ങളിലേയ്ക്ക് തിരിയുന്നതിനിടെ സംസ്ഥാനത്ത് പുതിയ വിവാദങ്ങളും പൊട്ടിത്തെറിയും വഴിത്തിവിലേയ്ക്ക്. മന്ത്രി ജയരാജനെയും ഭാര്യയെയും കുടുംബത്തെയും വലിച്ചിഴച്ച വിവാദത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മന്ത്രിയുടെ ഭാര്യ. വീഡിയോ ഇവിടെ കാണാം

ഇ.പി. ജയരാജന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ സന്ദേശമായി ആണ് വിശദീകരണം. മന്ത്രി തോമസ് ഐസക്കിനടക്കം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇ.പി. ജയരാജന്‍ അടക്കം മന്ത്രിമാര്‍ ക്വാറന്റൈനില്‍ പോയത്. മന്ത്രിമാരുടെ ഭാര്യമാര്‍ക്കടക്കം സ്രവ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, സ്രവ പരിശോധനയുടെ ഫലം വരു മുന്‍പാണ് ഇന്ദിര ബാങ്കിലെത്തിയത്. തൊട്ടുപിന്നാലെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ, മൂന്നു ജീവനക്കാരും ക്വാറന്റൈനില്‍ പോകേണ്ടവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു വിവാദമായതോടെയാണു വിശദീകരണം. കഴിഞ്ഞ ഞായാറാഴ്ച ആണ് കണ്ണൂരിലെത്തിയതെന്നും മന്ത്രി ക്വാറന്റൈനില്‍ ആയിരുന്നെന്നും ഇന്ദിര പറയുന്നു. വീട്ടുജോലികളെല്ലാം ചെയ്തത് താന്‍ ഒറ്റയ്ക്കാണ്. ആരും വീട്ടിലേക്ക് വന്നിട്ടില്ല. എന്നാല്‍, താന്‍ ക്വാറന്റൈനില്‍ ആയിരുന്നില്ല. പേരക്കുട്ടികള്‍ക്ക് ജന്മദിനത്തില്‍ നല്‍കാന്‍ ആഭരണം എടുക്കാനാണ് ബാങ്കില്‍ പോയത്. ആ സമയത്ത് താന്‍ ക്വാറന്റൈനില്‍ ആയിരുന്നില്ലെന്നും ഇന്ദിര വിശദീകരിക്കുന്നു. തനിക്കെതിരേ വ്യാജ വാര്‍ത്ത നല്‍കിയതില്‍ മനോരമ പത്രത്തിനേയും ജയരാജന്റെ ഭാര്യ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റേറ്റ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിശദീകരണവുമായി ഇന്ദിര രംഗത്തെത്തിയത്. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്, അവസാനമായി ലോക്കല്‍ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്.

നേരത്തേ, മകനെതിരെ ആരോപണം ഉയര്‍ന്നതോടെ ക്വാറന്റൈന്‍ ലംഘിച്ച്‌ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നതാണ് വിവാദമായത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ ഇ.പി. ജയരാജന്റെ മകന്‍ കൈപ്പറ്റിയന്നതാണ് ആരോപണം. ഇതിനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് മന്ത്രിയുടെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച്‌ ബാങ്കിലെത്തി ലോക്കര്‍ തുറന്നിരിക്കുന്നത്.

കഴിഞ്ഞ പത്താം തീയതി നടത്തിയ പരിശോധനയിലാണ് ഇ.പി. ജയരാജനും ഭാര്യ ഇന്ദിരയ്ക്കും കൊറോണ സ്ഥിരീകരിച്ചത്. ഇരുവരും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഈ കാലവധി അവസാനിക്കാതെ കഴിഞ്ഞ ദിവസം കേരള ബാങ്ക് കണ്ണൂര്‍ ജില്ലാ മെയിന്‍ ബ്രാഞ്ചില്‍ ഇന്ദിര സന്ദര്‍ശിക്കുകയായിരുന്നു. ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ഇവര്‍ ബാങ്കിലെത്തിയത്. അവിടുത്തെ മാനേജര്‍ കൂടിയാണ് ഇവര്‍. ഇതുമൂലം ബാങ്കിലെ അക്കൗണ്ടന്റ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. എന്നാല്‍ നിരീക്ഷണത്തില്‍ ഇരിക്കേ ഇത്രയും തിടുക്കപ്പെട്ട് ബാങ്കിലെത്തി ഇവര്‍ ലോക്കര്‍ തുറന്നതില്‍ ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ്, മന്ത്രിപുത്രന്‍ വ്യവസായമന്ത്രി ഇ.പി. ജയരാന്റെ മകന്‍ ജെയ്സണ്‍ കോറാത്ത് ആണെന്ന ബിജെപി ആരോപണം ശരിവയ്ക്കുന്ന ചില ചിത്രങ്ങളും പുറത്തുവന്നത്. സ്വപ്നയുമായി വളരെ അടുപ്പം തോന്നിക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിലുള്ള ജെയ്സണും സ്വപ്നയുമാണെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചാരണം ശക്തമാണ്.

മന്ത്രി ഇ പി ജയരാജന്റെ കുടുംബത്തിനെതിരെ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബാങ്കില്‍ സീനിയര്‍ മാനേജര്‍ ആയി റിട്ടയേര്‍ഡ് ചെയ്തയാള്‍ക്ക് അതേ ബാങ്കില്‍ ലോക്കറുണ്ടായി എന്നതില്‍ ആശ്ചര്യപ്പെടാൻ എന്താണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുത്ത് തൂക്കം നോക്കിയെന്നാണ് പറയുന്നത്. ഒരു പവന്‍ മാലയുടെ തൂക്കമാണ് അവര്‍ നോക്കിയത്. അതാണോ വലിയ കുറ്റമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ബോധപൂര്‍വ്വം അപവാദങ്ങള്‍ പ്രചരിപ്പുക്കുകയും ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയുമാണ് ചെയ്യുന്നത്. വസ്തുത മറ്റൊരു ഭാഗത്തുണ്ടാകും. ജയരാജന്റെ മകന് സ്വര്‍ണ്ണകടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷുമായി ബന്ധമുണ്ടെന്നതില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ദിര സ്വര്‍ണ്ണമെടുത്തതെന്നാണ് മറ്റൊരു ആരോപണം. ഇതും ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുത്തതും തമ്മില്‍ എന്തുബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ പരാതികള്‍ ചെല്ലുമ്പോള്‍ അവര്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അന്വേഷണ ഏജമന്‍സികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാങ്കില്‍ പോയെന്ന് അരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം