പാല്‍ വിപണിയില്‍ റെക്കോര്‍ഡിട്ട് മില്‍മ ; ഓണക്കാലത്ത് ആറ് ദിവസംകൊണ്ട് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍ ; പാല്‍ ഉല്പ്പന്നങ്ങളുടെ വില്‍പ്പനയിലും നേട്ടം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാല്‍ വിപണിയില്‍ റെക്കോര്‍ഡിട്ട് മില്‍മ. ഓണവിപണിയില്‍ 1.33 കോടിലിറ്റര്‍ പാല്‍ വില്‍പനയാണ് മില്‍മ നടത്തിയത്. ഓണക്കാലത്ത് ആറു ദിവസം കൊണ്ടാണ് ഇത്രത്തോളം പാല്‍ വിറ്റഴിച്ചത്.
ഉത്രാട ദിനത്തില്‍ മാത്രം 3700,365 ലിറ്റര്‍ പാല്‍ സംസ്ഥാനത്ത് വിറ്റഴിച്ചു. ഓഗസ്റ്റ് 25 മുതല്‍ 28 വരെ 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 94,56,621 ലിറ്റര്‍ പാലാണ് വിറ്റത്. പാല്‍ ഉല്പ്പന്നങ്ങളുടെ വില്‍പ്പനയിലും മില്‍മ സര്‍വകാല റെക്കോര്‍ഡ് നേടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 11,25,437 കിലോ തൈരായിരുന്നു വിറ്റഴിച്ചത്. നെയ്യ് വില്പ്പനയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. മില്‍മയുടെ യൂണിയനുകളും ചേര്‍ന്ന് 743 ടണ്‍ നെയ്യാണ് വിറ്റത്.
Third Eye News Live
0