കൊറോണ ഭീതി : പാൽ വിപണനം ഗണ്യമായി കുറഞ്ഞു; മിൽമ പാൽ സംഭരണം നിർത്തുന്നു; ക്ഷീര കർഷകർ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: വിൽപ്പന കുറഞ്ഞതിനാൽ മിൽമ പാൽ സംഭരണം നിർത്തുന്നു.കേവിഡ്-19 വ്യാപനം തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുത്ത നടപടികളുടെ ഭാഗമായി മലബാറിലെ മിക്ക പ്രദേശങ്ങളിലേയും കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ മിൽമ്മയുടെ പാൽ വിപണനം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നാണ് മിൽമ അധികൃതർ പറയുന്നു.
എന്നാൽ ഈ സാഹചര്യത്തിലും ക്ഷീര സംഘങ്ങളിലെ പാൽ സംഭരണം വർധിച്ചു കൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച്ച രാവിലെയും വൈകുന്നരേവും ക്ഷീര സംഘങ്ങളിൽ നിന്നും പാൽ സംഭരിക്കുകയില്ലെന്നു മിൽമ അധികൃതർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാൽ വിപണന സാധ്യതകൾ കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സംഭരണത്തിൽ ഇത്തര നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നാണ് മിൽമാ അധികൃതർ സൂചിപ്പിക്കുന്നു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട് ജില്ലയിലെ കടകമ്പോാളങ്ങൾ അടഞ്ഞുകിടക്കുകയാണ് ഈ പശ്ചാത്തലത്തിലാണ് മിൽമയും പാൽ സംഭരണം പൂർണമായും നിർത്തുന്നത്.