play-sharp-fill
അന്തംവിട്ടു ആശുപത്രി ജീവനക്കാർ : ഭീതിപ്പെടുത്താനല്ല പ്രചോദനമാകാൻ :  ജനത കർഫ്യൂ ദിനത്തിൽ  കൊറോണ പിറന്നു

അന്തംവിട്ടു ആശുപത്രി ജീവനക്കാർ : ഭീതിപ്പെടുത്താനല്ല പ്രചോദനമാകാൻ : ജനത കർഫ്യൂ ദിനത്തിൽ കൊറോണ പിറന്നു

സ്വന്തം ലേഖകൻ

ഗോരഖ് പൂർ : കൊറോണ ഭീതി ലോകത്താകെ പടർന്നു പിടിച്ചപ്പോഴാണ് കുഞ്ഞു പിറന്നത്. കുഞ്ഞിന് പേര് ഇടാൻ മാതാപിതാക്കൾ മറ്റൊന്നു ആലോചിക്കേണ്ട വന്നില്ല. മഹാമാരിക്കിടയിലും തങ്ങളുടെ വീട്ടിലേക്ക് വന്ന അതിഥിക്ക് ‘കൊറോണ’ എന്ന് തന്നെ അവർ പേര് നൽകി.


ലക്‌നൗവിൽ നിന്നും 275 കിമീ അകലെയുള്ള ഗോരഖ് പൂർ ടൌണിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഇന്നലെ പെൺകുഞ്ഞ് പിറന്നത്. ഗോരഖ് പൂരിലുള്ള സർക്കാർ വനിതാ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. കോവിഡ് വ്യാപനത്തിനെതിരെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂ തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു കൊറോണയുടെ ജനനം. കുടുംബത്തിലെ എല്ലാവരോടും കൂടിയാലോചിച്ചതിന് ശേഷമാണ് കുട്ടിക്ക് കൊറോണ എന്ന് പേരിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് രോഗബാധ സമൂഹത്തെ ഒരുമിപ്പിച്ചുവെന്നും വൈറസിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാൻ സമൂഹത്തിന് പ്രചോദനമായി എന്നും കുട്ടിയുടെ അമ്മാവൻ നിതേഷ് ത്രിപാഠി പറഞ്ഞു.

‘വൈറസ് തീർച്ചയായും അപകടകാരിയാണ്. നിരവധി പേരുടെ ജീവനെടുത്തു. എങ്കിലും നമ്മളിൽ കുറെ നല്ല ശീലങ്ങൾ ഉണ്ടാക്കാനും വൈറസ് സഹായിച്ചു.’ – ത്രിപാഠി കൂട്ടിച്ചേർത്തു.

വൈറസിനെതിരെ കൂട്ടമായി പോരാടിയതിന്റെ അടയാളമാണ് ഈ കുട്ടിയെന്നും ത്രിപാഠി പറഞ്ഞു.കുട്ടിയുടെ പേര് കേട്ട് ആദ്യം ആശുപത്രി ജീവനക്കാർ അന്തംവിട്ടു. പിന്നീട് ദമ്പതികളുടെ തീരുമാനത്തെ അവർ കൈയ്യടിച്ചു പ്രശംസിച്ചു.