Spread the love

മണർകാട് : മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐടിഐ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ മെഗാ പ്ലേസ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ടിൻസ് 2026 എന്ന പേരിൽ 2026 ജൂൺ 11ആം തീയതിയാണ് മെഗാ പ്ലേസ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 2026 ജൂലൈയിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ഈ മെഗാ പ്ലേസ്മെന്റ് പ്രോഗ്രാം. എംഎം പബ്ലിക്കേഷൻസ്, കേളചന്ദ്ര, കൊണ്ടോടി ഓട്ടോ ക്രാഫ്റ്റ്സ്, നിപ്പോൺ ടൊയോട്ട, പെന്റാ പവർ കൺട്രോളേഴസ്, ടാറ്റാ മോട്ടേഴ്സ്,വോകസ് വാഗൺ, മിഡാസ് തുടങ്ങിയ മുപ്പതോളം പ്രമുഖ കമ്പനികൾ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്.

video
play-sharp-fill

ഐടിഐ മാനേജർ റവ.ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് എ. ഐപിഎസ് ഉദ്ഘാടനം ചെയ്യും. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

സമാനതകളില്ലാത്ത ധീരമായ കർത്തവ്യ നിർവഹണം നടത്തി കേരള സമൂഹത്തിന് മാത്യകയായ വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ആയ പ്രീതിഷ് പ്രസാദിനെ യോഗത്തിൽ വച്ച് ആദരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെകെ തോമസ് കുന്നേൽ ആണ് ആദരിക്കുന്നത്. മണർകാട് എസ്എച്ച്ഓ പ്രേംലാൽ എസ്എൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ ഇവി കുറിയാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സ്കറിയാച്ചൻ പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ ഐടിഐ സെക്രട്ടറി അനൂപ് റ്റി അന്ത്രയോസ് തെക്കേൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group