
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; രാജ്യത്തിന് വെള്ളിത്തിളക്കം നൽകി മീരഭായ് ചാനു; മെഡൽ നേട്ടം വനിതകളുടെ വെയ്റ്റ്ലിഫ്റ്റിങ്ങിൽ 49 കിലോ വിഭാഗത്തിൽ; ഇന്ത്യക്കായി വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി
സ്വന്തം ലേഖകൻ
ടോക്കിയോ : ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. മീരഭായ് ചാനുവാണ് വെള്ളിമെഡൽ നേടി ടോക്കിയോയിൽ ഇന്ത്യയുടെ അഭിമാനമായത്.
ഇന്ത്യക്കായി വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ചാനു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതകളുടെ വെയ്റ്റ്ലിഫ്റ്റിങ്ങിൽ 49 കിലോ വിഭാഗത്തിലാണ് മീരഭായ് ചാനു രാജ്യത്തിനായി വെള്ളി മെഡൽ സ്വന്തമാക്കിയത്. ചൈനയുടെ സിഹിഹു ഹൂവാണ് സ്വർണം നേടിയത്. 84, 87 കിലോഗ്രാം ഉയർത്തിയ ചാനു 89 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടു.
94 കിലോ ഉയർത്തിയാണ് ചൈനീസ് താരം സിഹിഹു ഹൂവാ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയത്.
2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമൺവെലത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കി.
2000ൽ 69 കിലോ വിഭാഗത്തിൽ കർണം മല്ലേശ്വരി ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു.