മിനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി രണ്ടാം കുട്ടനാട് പാക്കേജിൽ മലരിയ്ക്കൽ വികസനം ഉറപ്പ് : ധനമന്ത്രി തോമസ് ഐസക്

മിനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി രണ്ടാം കുട്ടനാട് പാക്കേജിൽ മലരിയ്ക്കൽ വികസനം ഉറപ്പ് : ധനമന്ത്രി തോമസ് ഐസക്

സ്വന്തം ലേഖകൻ

കോട്ടയം : ലോകശ്രദ്ധയാകർഷിച്ച ആമ്പൽ വസന്തത്തിലൂടെ പ്രശസ്തമായ മലരിക്കലിന്റെ ഭാവി വികസനത്തിന് രണ്ടാം കുട്ടനാട് പാക്കേകിൽ ഉൾപ്പെടുത്തി പണം അനുവദിയ്ക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പ്രസ്തവിച്ചു.

മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി മലരിയ്ക്കൽ നടക്കുന്ന വയലോര – കായലോര ടൂറിസം മേളയ്ക്കു മുന്നോടിയായി മലരിയ്ക്കൽ ചേർന്ന ജനകിയ കുട്ടായ്മയോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
വേമ്പനാട്ടു കായലിലെ ചെളി ഉപയോഗിച്ച് ജെ.ബ്ളോക്ക് പാടശേഖരത്തിന് ചുറ്റും കായലിന് അഭിമുഖമായി ബണ്ട് നിർമ്മിയ്ക്കുകയാണ് ആദ്യപടി.

അതിനാവശ്യമായ പദ്ധതി സമർപ്പിയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
മലരിക്കൽ – ഇറമ്പം റോഡ് നിർമ്മാണം സർക്കാർ മുൻകൈയ്യെടുക്കും. കേരളത്തിൽ ഈ വർഷം അൻപതിനായിരം കിലോമീറ്റർ തോട് തെളിയ്ക്കുന്നതിനാണ് സർക്കാർ തിരുമാനിച്ചിട്ടുള്ളത്.

മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി നടക്കുന്ന ജനകീയ ഇടപെടൽ തരിശ് നിലകൃഷിയും ആമ്പൽ വസന്തവും ജല ടൂറിസവും വികസിപ്പിച്ച് സംസ്ഥാനത്തിന് മാതൃകയായി കോട്ടയം മാറിയിട്ടുണ്ട് നാടിനെ പ്രളയ രഹിതമാക്കുന്നതിന് മുഴുവൻ തോട്ടുകളും തെളിച്ചെടുക്കുന്ന ജനകീയ ഇടപെടലിന്റെ പ്രഭവ കേന്ദ്രമായി കോട്ടയം മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ കളക്ടർ പി.കെ സുധീർബാബു ഐ.എ.എസ്, പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെസി നൈനാൻ, കൗൺസിലർ ഷേർലി പ്രസാദ്, കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.എം മണി, ടൂറിസം സെക്രട്ടറി ഷാജിമോൻ വട്ടപ്പള്ളിൽ, കെ.ഒ അനിയച്ചൻ,

കൃഷി അസി.എൻഞ്ചിനിയർ മുഹമ്മദ് ഷെരീഫ്, മൈനർ ഇറിഗേഷൻ എക്സി.എൻഞ്ചിനീയർ കെ.കെ അൻസാർ, അസി.എൻഞ്ചിനീയർ ലാൽജി വി.സി, സി.പി.ഐ.എം കോട്ടയം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, അജയൻ കെ മേനോൻ, നാസർ ചാത്തങ്കോട്ട്മാലിയിൽ, ബിനു അനുപമ, റ്റി.ബി വിഷ്ണു, എം.എസ് ബഷീർ, സി.ജി മുരളിധരൻ, വി.റ്റി ജോൺ, പി.കെ പൊന്നപ്പൻ, പി.കെ റെജി, സുഭാഷ് കുമാർ തുടങ്ങിയവരുൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.