play-sharp-fill
പ്രളയരഹിത കോട്ടയം : മീനന്തറയാർ നവീകരണ പ്രവർത്തനങ്ങൾ മുന്നേറുന്നു

പ്രളയരഹിത കോട്ടയം : മീനന്തറയാർ നവീകരണ പ്രവർത്തനങ്ങൾ മുന്നേറുന്നു

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യത്തിന് മാതൃകയായ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയ്ക്ക് തുടക്കമിട്ടത് മീനന്തറയാറ്റിൽ നിന്നാണ്. ഗ്രീൻ ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ മീനന്തറയാർ ശുചീകരിക്കുവാൻ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് തോടുകൾ വീണ്ടെടുത്ത് കൊണ്ട് നദികൾ തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ച് തരിശ്നില കൃഷി ആരംഭിക്കുന്നതും നമ്മുടെ ജല വ്യൂഹത്തെയാകെ ഒരുമിപ്പിക്കുക എന്ന പ്രവർത്തനത്തിൽ അഡ്വ.കെ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ എത്തുന്നതും.


അതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ മുന്നോട്ട് വച്ച പ്രളയരഹിത കോട്ടയം എന്ന പദ്ധതിയ്ക്കായി ജില്ലാ കളക്ടറുടെ ഡിസാസ്റ്റർ ഫണ്ടിൽ നിന്നും 12.6 ലക്ഷം രൂപ ചിലവിട്ടു വടവാതൂർ മുതൽ മീനച്ചിലാർ വരെ മീനന്തറയാർ പൂർണ്ണമായും ശുചീകരിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്ന് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനന്തറയാറിന്റെ തുടക്കം അമയന്നൂർ ആറാട്ട്കടവിൽ നിന്നാണ്. ആറുമാനൂരിലുള്ള ചൊറിച്ചിതോട്, മുണ്ടിതോട് തുടങ്ങിയ തോടുകൾ മീനന്തറയാറ്റിൽ ചേരുന്നു. മീനച്ചിലാറ്റിൽ നിന്ന് മടയ്ക്കൽ തോട്ടിലൂടെ മീനന്തറയാറ്റിലേക്ക് വെള്ളമെത്തിക്കുവാനുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർത്തിയായി കൊണ്ടിരിക്കുന്നു.

മാർച്ച് മാസത്തിൽ തന്നെ അവിടെ മോട്ടോർ സ്ഥാപിക്കും. ഇതിന്റെ തുടർച്ചയായിട്ടാണ് അടിഞ്ഞു കൂടിയിരിക്കുന്ന ചെളിയും പുൽക്കാടുകളും നദിയിലേക്ക് വീണ് കിടക്കുന്ന മുളക്കൂട്ടങ്ങളും മരങ്ങളും പായലുമൊക്കെ നീക്കം ചെയ്ത് മീനന്തറയാർ ശുചിയാക്കുന്നത്.

ജില്ലാ ഭരണകൂടവും ജലവിഭവ വകുപ്പിന്റെ മേജർ – മൈനർ വിഭാഗങ്ങളും ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ നടത്തുന്ന മീനന്തറയാർ ശുചീകരണ പ്രവർത്തനം വകുപ്പുകളുടെ സംയോജനത്തിന് മാതൃകയായി ശക്തമായി മുന്നേറുകയാണ്.

അയർക്കുന്നം മണർകാട് വിജയപുരം പഞ്ചായത്തുകളിലായി 1350 ഏക്കറിൽ തരിശ് നിലകൃഷി വിണ്ടെടുക്കുവാൻ കഴിഞ്ഞുവെന്നതാണ് മീനന്തറയാറിന്റെ ആദ്യഘട്ട വീണ്ടെടുപ്പിലൂടെ നടന്ന ഏറ്റവും വിജയകരമായ കാര്യം.

ഹരിത കേരള സാകാഷ്തകാരത്തിനായി മീനച്ചിലാർ മിനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് തന്നെ ഏറ്റവും മികച്ച നദീ സംരക്ഷണ പ്രവർത്തനങ്ങളുടെ മാതൃകയായി കോട്ടയം മുന്നേറുകയാണ്.

പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, മേജർ ഇറിഗേഷൻ എക്സി.എൻഞ്ചിനീയർ രാജേഷ് കെ, അസി.എൻഞ്ചിനീയർ മെറിൻ ജോസഫ്, സുനിൽ, നളിനാക്ഷൻ, സുധാകരൻ തുടങ്ങിയവർ പ്രവർത്തനങ്ങൾ നടക്കുന്നയിടങ്ങളിൽ സന്ദർശനം നടത്തി.