play-sharp-fill
ചേട്ടാ…, കൊറോണ വന്ന് ചത്തില്ലെങ്കിൽ അടുത്ത സിനിമയിൽ ഒരു അവസരം തരുവോ…? കൊറോണക്കാലത്തെ വ്യത്യസ്തമായ ചാൻസ് ചോദിക്കൽ സമൂഹമാധ്യമങ്ങളിൽ വൈറൽ

ചേട്ടാ…, കൊറോണ വന്ന് ചത്തില്ലെങ്കിൽ അടുത്ത സിനിമയിൽ ഒരു അവസരം തരുവോ…? കൊറോണക്കാലത്തെ വ്യത്യസ്തമായ ചാൻസ് ചോദിക്കൽ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ

കൊച്ചി : ഒരോ കാലത്തും വ്യത്യസ്തമായ രീതിയിൽ അവസരം കിട്ടി നിരവധി പേരാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ഈ കൊറോണ കാലത്തും സിനിമയിൽ അവസരം ചോദിച്ച് നടക്കുന്നവരും നിരവധിയാണ്. അത്തരത്തിൽ കൊറോണക്കാലത്ത് സിനിമാ രംഗത്തേക്ക് കടന്ന് വരാൻ അലസരം ചോദിച്ച യുവാവിന്റെ ചാറ്റ് പങ്കുവെച്ച് സംവിധായകൻ ബേസിൽ ജോസഫ്.


സിനിമയിൽ അഭിനയിക്കാൻ വ്യത്യസ്തമായ രീതിയിൽ ചാൻസ് ചോദിച്ച യുവാവിന്റെ ചാറ്റ് ഇൻസ്റ്റഗ്രാമിലൂടെയാണ് ബേസിൽ പങ്ക് വച്ചിരിക്കുന്നത്. കൊറോണ ഭീതിയുടെ സാഹചര്യത്തിലും വളരെ വ്യത്യസ്തമായി ചാൻസ് ചോദിക്കാൻ മനസ്സുകാട്ടിയ ഒരാളുടെ ചാറ്റ് സന്ദേശം കൗതുകം പരത്തുകയാണ്. ‘ചേട്ടാ, ഞാൻ കൊറോണ കാരണം ചത്തില്ലെങ്കിൽ, അടുത്ത സിനിമയിൽ അവസരം തരുമോ?’ എന്നാണ് ഇയാൾ ചോദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ആ ആൾ ആരെന്ന് ബേസിൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം അടുത്ത ചിത്രം മിന്നൽ മുരളിയുടെ തയാറെടുപ്പിലാണ് ബേസിൽ . ആദ്യ ചിത്രമായ ഗോദയിലെ നായകൻ ടൊവിനോ തോമസ് തന്നെയാണ് ഈ സിനിമയിലും നായകനാകുന്നത്.